യുവതിയെ കൊലപ്പെടുത്തി കനാലില്‍ തള്ളിയ സംഭവം: തെളിവെടുപ്പ് നടത്തി
കുമളി: കൊന്നത്തടി സ്വദേശി ശാലു (42) വിനെ കൊലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ ഇരച്ചില്‍ പാലത്തിന് താഴെ തള്ളിയിട്ട പ്രതിയും കാമുകനുമായ സലിലിനെ (40) ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അടിമാലി സി.ഐ യൂനുസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇരച്ചില്‍ പാലത്തിലെത്തി തെളിവെടുത്തത്.
ഇന്നലെ ഒരു മണിയോടെയാണ് പ്രതിയെ ഇവിടെ എത്തിച്ചത്. സംഭവ ദിവസം രാത്രി 11.30 ഓടെ ഇരച്ചില്‍ പാലത്തിനടുത്തെത്തിയ സലില്‍ യുവതിക്ക് അമ്പലത്തില്‍ നിന്ന് പൂജിച്ച് നല്കിയ നാരങ്ങ കൊടുത്ത ശേഷം ഇത് വെള്ളത്തിലേക്ക് കുനിഞ്ഞിടാന് പറയുകയും ഇതനുസരിച്ച യുവതി നാരങ്ങ വെള്ളത്തിലേക്കിടുന്നതിനിടയില് തേയില തൊഴിലാളികള്‍ തേയില കവാത്ത് ചെയ്യുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് യുവതിയുടെ രണ്ട് കാലിനും വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ തലക്ക് വെട്ടിയ ശേഷം പാലത്തിനടിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നാല് തവണ പ്രതി ഇവരുമായി ലൈംഗികമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലെ പാളയത്തേക്ക് പോയ പ്രതി അവിടെ നിന്നും രണ്ട് ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതി സലിലിനെ നാല് ദിവസത്തേക്കാണ് കോടതിയില്‍നിന്നും ഇപ്പോള്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിക്കുന്നത്. ഇന്ന് കേസ് അന്വേഷണം പൂര്‍ത്തിയാകുമെന്നതിനാല്‍ ഇന്നോ നാളെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
യുവതിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ അടയാളം വെച്ചായിരുന്നു യുവതിയുടെ ഭര്‍ത്താവ് മൃതദേഹം തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."