സി.പി.എം ഏരിയ സെക്രട്ടറിയുടെ തരംതാഴ്ത്തല്‍: അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം
തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറിയടക്കം രണ്ട് പേരെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. തൊടുപുഴയില്‍ ജില്ലാ നേതൃത്വത്തിനെതിരെ സേവ് സി.പി.എം ഫോറത്തിന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറിക്കെതിരെ സംഘടനാ നടപടി പത്രവാര്‍ത്ത' എന്ന തലക്കെട്ടിലാണ് ഫ്ളക്സ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം സി.പി.എം തൊടുപുഴയിലുണ്ടെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണെന്ന് ഫ്ളക്സില്‍ എഴുതിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗം നഗരസഭയില്‍ യു.ഡി.എഫുമായി നടത്തിയ കൂട്ടുകച്ചവടത്തില്‍ കോടികള്‍ വാരിയതായി പറയുന്നു.
ഏരിയാ സമ്മേളനത്തില്‍ പരാജയപ്പെട്ട നേതാക്കളെ തിരിച്ചെടുക്കുന്നത് അണികളല്ല, നേതാക്കളാണ് പാര്‍ട്ടിയില്‍ വലുതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതാണെന്ന് ഫ്ളക്സില്‍ പറയുന്നു. പാര്‍ട്ടി സമ്മേളനത്തിലെ വിഭാഗീയത അന്വേഷിക്കാനെത്തിയ നേതാവ് ഏരിയാ നേതാവിന്റെ വീട്ടില്‍ സംബന്ധം കൂടിയെന്നും കൂട്ടികൊടുപ്പുകാരായ നേതാക്കള്‍ക്ക് കുഴലൂത്ത് നടത്തുന്ന ജില്ലാ നേതാക്കളേ നിങ്ങള്‍ക്ക് കാലം മാപ്പുതരില്ലെന്ന മുന്നറിയിപ്പോടെയാണ് ഫ്ളക്സ് ബോര്‍ഡിലെ കുറിപ്പ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."