HOME
DETAILS
MAL
'സമ്മാനമടിച്ചു' സമ്മാനം അടിച്ചത് മൊബൈല്‍ ഫോണ്‍; പാര്‍സലിന് 3600 രൂപ; കിട്ടിയത് പത്തുരൂപയുടെ പൂജാവസ്തുക്കള്‍
backup
May 22 2016 | 20:05 PM
മങ്കട: പതിനായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന സന്ദേശത്തിനു പ്രതികരിച്ച യുവാവിനു പണം നഷ്ടപ്പെട്ടു. 3,600 രൂപ അടച്ചു പാര്‍സല്‍ കൈപ്പറ്റിയപ്പോള്‍ ലഭിച്ചത് പത്തു രൂപ വിലയുള്ള പൂജാ വസ്തുക്കള്‍.
തപാല്‍ വകുപ്പിന്റെ പാര്‍സല്‍ വിതരണ സംവിധാന പ്രകാരം ഡല്‍ഹിയില്‍നിന്നുള്ള മെട്രിക് സര്‍വിസിന്റെ പേരില്‍ വന്ന പാര്‍സലാണ് തട്ടിപ്പായത്.
മൊബൈല്‍ നമ്പരിന് പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചെന്നും അയക്കാനുള്ള പാര്‍സല്‍ ചെലവിനു സാധനം കൈപ്പറ്റുമ്പോള്‍ പണം നല്‍കണമെന്നുമായിരുന്നു സന്ദേശം ലഭിച്ചത്. ഇതിനു സമ്മതിച്ച യുവാവിനു പോസ്റ്റ് ഓഫിസ് വഴി ലഭിച്ചത് തുറന്നു നോക്കിയപ്പോഴാണ് അമളി മനസിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."