പഴുവില്‍ പാലത്തിലെ പൈപ്പ് ലൈന്‍ പൊട്ടി: കുടിവെള്ളം തടസപ്പെടും
അന്തിക്കാട്: ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും യാത്രാനുമതിയുള്ള പഴുവില്‍ പാലത്തിന് മുകളിലൂടെ ടെമ്പോ ട്രാവല്‍ കടന്നു പോകാന്‍ ശ്രമിച്ചത് മൂലം ഉണ്ടായ ഞെരുക്കത്തില്‍ പൈപ്പ് ലൈന്‍ പൊട്ടി. ചാഴൂര്‍, അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തുന്ന റോഡിന് മുകളില്‍ സ്ഥാപിച്ച വലിയ പൈപ്പിനാണ് കേടുപാടുകള്‍ സംഭവിച്ചത്. അന്തിക്കാട് നിന്നും ചേര്‍പ്പില്‍ നിന്നും പൊലിസും വാട്ടര്‍ അതോരിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഒരു മണിക്കൂര്‍ നടത്തിയ പരിശ്രമത്തിലാണ് വെള്ളത്തിന്റെ കുതിച്ചുചാട്ടം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
പാലത്തിനിരുവശവുമായി വലിയ ഗതാഗത കുരുക്കും ഉണ്ടായി. പഴുവിലിലെ പുതിയപാലം നിര്‍മാണവുമായി പൈലിങ് നടക്കുന്നതിനാല്‍ സമീപത്തുള്ള പഴയ പാലത്തിലൂടെയുള്ള ഗതാഗതം ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമായി ജില്ലാ കലക്ടര്‍ പരിമിതപ്പെടുത്തിയിരുന്നു. പൈലിങ് പൂര്‍ത്തിയായതോടെ സ്വാകര്യ കാറുകളും ഇതുവഴി സര്‍വിസ് നടത്തിയിരുന്നു. ഇടുങ്ങിയ ഇടത്തിലൂടെ വ്യാഴാഴ്ച രാവിലെ ടെമ്പോ ട്രാവലര്‍ കടന്നുപോകാന്‍ ശ്രമിച്ചതാണ് റോഡിന് മുകളില്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ തകരാന്‍ കാരണമായത്. ചേര്‍പ്പ് പൊലിസ് വാഹനം കസ്റ്റഡിയിലെടുത്തു. പൈപ്പിന്റെ അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലും ചാഴൂര്‍ പഞ്ചായത്തിലെ ആലപ്പാട് പ്രദേശങ്ങളിലും ഇന്നും, 17, 18 എന്നീ ദിവസങ്ങളിലും കുടിവെള്ളം തടസപ്പെടുമെന്ന് ചേര്‍പ്പ് വാട്ടര്‍ അതോരിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."