HOME
DETAILS
MAL
നിരോധനം ലംഘിച്ച് കാന്തപുരം വിഭാഗത്തിന്റെ പ്രകടനം
backup
May 22 2016 | 20:05 PM
പുത്തനത്താണി : കടുങ്ങാത്തുകുണ്ടില്‍ പൊലിസ് നിരോധനം ലംഘിച്ചു കാന്തപുരം വിഭാഗത്തിന്റെ പ്രകടനം. പ്രകടനം നടത്തിയവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ അക്രമവും ഹര്‍ത്താലും സംഘര്‍ഷവും കണക്കിലെടുത്തു പൊലിസ് തിരൂര്‍ മേഖലയില്‍ പ്രകടനവും മറ്റും നിരോധിച്ചിരുന്നു.
നിരോധനം വകവയ്ക്കാതെ കാന്തപുരം വിഭാഗം ഇന്നലെ വൈകീട്ട് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ തെറിവിളിച്ച് കടുങ്ങാത്തുകുണ്ടില്‍ പ്രകടനം നടത്തിയിരുന്നു. നിയമം ലംഘിച്ചു പ്രകടനം നടത്തിയ കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരേ വളാഞ്ചേരി സി.ഐ കെ.ജി സുരേഷാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."