കൊച്ചി ഒരുങ്ങി: ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍
കൊച്ചി: കൊച്ചിക്ക് ഞായറാഴ്ച ഉത്സവദിവസം. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.എല്‍ ഫൈനല്‍ മത്സരം ഉത്സവമയമാക്കാനുള്ള തയ്യാറെടുപ്പിലാണു സംഘാടകരും കളിപ്രേമികളും. ഫൈനലിനുള്ള ടിക്കറ്റ് വില്‍പ്പന ഇതിനകം അവസാനിച്ചിരിക്കുകയാണ്. കലൂര്‍ സ്റ്റേഡിയത്തിലെ ബോക്‌സ് വഴിയാണു ടിക്കറ്റ് വില്‍പ്പന നടന്നിരുന്നത്. ബുക്ക് മൈ ഷോ വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പന ഇന്നലെ പുലര്‍ച്ചെയോടെ അവസാനിച്ചു.
500 രൂപയുടെ ചെയര്‍ ടിക്കറ്റ് ബുക്ക് മൈഷോയില്‍ ആദ്യഘട്ടത്തില്‍ കാണിച്ചിരുന്നെങ്കിലും നേരത്തെ തന്നെ വിറ്റുതീര്‍ന്നു. ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിന്‍കോര്‍പ് എന്നിവയുടെ ശാഖകള്‍ വഴി സെമി ഫൈനല്‍ വരെ ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നെങ്കിലും ഫൈനലില്‍ അതുണ്ടായില്ല.
അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയ്ക്കായി കൊച്ചിയിലെ കളിപ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിന്തുണയുമായി കളിപ്രേമികള്‍ മഞ്ഞ ജഴ്‌സി അണിഞ്ഞു സ്റ്റേഡിയത്തില്‍ അണിനിരക്കും. ആവേശം അതിരുകടക്കാതിരിക്കാന്‍ വന്‍ പൊലിസ് സംവിധാനമാണ് സ്റ്റേഡിയത്തിനകത്തും പുറത്തുമായി പൊലിസ് സജ്ജീകരിച്ചിരിക്കുന്നത്. നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."