HOME
DETAILS
MAL
യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
backup
December 16 2016 | 08:12 AM
പേരൂര്‍ക്കട: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ കടമ്പ്രവിള തേരിവിള വീട്ടില്‍ പൗലോസിന്റെ മകന്‍ ശ്യാംകുമാര്‍ (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 9 മണിമുതല്‍ യുവാവിനെ കാണാനില്ലായിരുന്നു.
ഇതുസംബന്ധിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. വൈകുന്നേരം വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവ്: രാധ. സഹോദരി: ശ്യാമ. വട്ടിയൂര്‍ക്കാവ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."