HOME
DETAILS
MAL
മിതമായ വെള്ളം, പരിമിതമായ സ്ഥലം.. പോളി ഹൗസില്‍ കൃഷി ചെയ്യാം
backup
May 22 2016 | 20:05 PM
മഞ്ചേരി: പോളിഹൗസില്‍ കൃഷിചെയ്യുന്നതു ജില്ലയിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാകുന്നു. വെള്ളത്തിന്റെ ലഭ്യതക്കുറവും കൃഷിഭൂമികള്‍ ഇല്ലാതാകുന്നതും കാരണം പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ മിതമായ വെള്ളമുപയോഗിച്ചു പരിമിതമായ സ്ഥലത്തു കൃഷിയിറാക്കാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
മേല്‍ക്കൂരകളുണ്ടാക്കി കൃഷിയെ സംരക്ഷിക്കുന്ന രീതിയാണിത്. കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കമ്മിറ്റി ഓണ്‍ പ്ലാസ്റ്റികള്‍ച്ചര്‍ ആപ്ലിക്കേഷന്‍സ് ഇന്‍ ഹോര്‍ട്ടികള്‍ച്ചറിന്റെ (എന്‍.സി.പി.എ.എച്ച്) ധനസഹായത്തോടെ തവനൂരില്‍ ഇത്തരത്തില്‍ കൃഷിരീതിയെ വിപുലപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. 200 മൈക്രോണ്‍ ഭാരമുള്ള നേര്‍ത്ത അള്‍ട്രാവൈലറ്റ് സ്‌റ്റെബിലൈസഡ് പോളിത്തീന്‍ ഷീറ്റുകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂരയൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."