വ്ളാദ്മിര്‍ പുടിനും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോയും ചര്‍ച്ച നടത്തി
ടോക്കിയോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യത്തിന്റെയും സാമ്പത്തിക - സുരക്ഷാ മേഖലകളെ സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ 71 വര്‍ഷമായി തര്‍ക്കം തുടരുന്ന കുരില്‍ ദ്വീപുകളെക്കുറിച്ചും ചര്‍ച്ച നടത്തിയിട്ടുണ്ട്.
ജപ്പാനും റഷ്യയും തമ്മില്‍ സമാധാന-സാമ്പത്തിക മേഖലകളില്‍ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഇതാദ്യമായാണ് ഔദ്യോഗികമായി സമാധാന ഉടമ്പടിയില്‍ പൊതു ധാരണയിലെത്തുന്നത്.
സിറിയയില്‍ നടക്കുന്ന കൂട്ടക്കുരുതിയില്‍ ജപ്പാന് പ്രധാനമന്ത്രി ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സിറിയന്‍ വിഷയത്തില്‍ പുടിന് ബശ്ശാര്‍ അല്‍ അസദിനുള്ള പിന്തുണ ആവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന് ജപ്പാനിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."