അരികെ അതിരാണ്, പ്രതീക്ഷ അകലെയും
അതങ്ങിനെയാണ്, ചില പാദങ്ങള്‍ അതിരുകടക്കാറില്ല. നാടുകള്‍ കാണാനുള്ള സഞ്ചാരമല്ല അഭയാര്‍ഥിപാദങ്ങളുടേത്. അഭയം തേടിയുള്ള യാത്രയാണ്. ആ യാത്രയില്‍ നിരവധി പ്രതിബന്ധങ്ങളുണ്ട്. കുറുകെ കെട്ടിയിരിക്കുന്ന നേര്‍ത്തൊരു കയറുപോലും ആ യാത്ര തടയും. അതേ, ചില പാദങ്ങള്‍ അതിരുകടക്കില്ല. കടന്നാല്‍ പിന്നെ ആ പാദങ്ങള്‍ക്ക് അതിരു കാണാനാകില്ല.
മധ്യ അമേരിക്കന്‍ രാജ്യമാണ് കോസ്റ്റാ റിക്ക. നിക്കാരഗ്വയും പനാമയും അതിരിടുന്ന രാജ്യം. നിക്കാരഗ്വയുടെ അതിര്‍ത്തിയിലുള്ള പെനസ് ബ്ലാന്‍കാസ് നഗരത്തില്‍നിന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ രണ്ടായിരത്തോളം അഭയാര്‍ഥികള്‍ പുറത്താക്കപ്പെടുന്നു. മുന്നില്‍ ശൂന്യത. താല്‍ക്കാലിക ടെന്റുകളിലെങ്കിലും അഭയം അര്‍ഥിക്കുന്നവര്‍. ഇവര്‍ എങ്ങിനെ ജീവിക്കുന്നു എന്നതൊന്നും സര്‍ക്കാറുകള്‍ക്കു പ്രശ്‌നമല്ല.
[gallery link="file" columns="1" size="large" ids="192845,192839,192844,192843,192842,192841,192840,192846"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."