പ്ലസ്‌വണ്‍-ഡിഗ്രി ഏകജാലകം തുടങ്ങി
മലപ്പുറം: പ്ലസ് വണ്‍, ഡിഗ്രി ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ഒന്നിച്ചു വന്നതോടെ വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍. നിശ്ചിത തിയതിക്കകം അപേക്ഷിക്കാനുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഓണ്‍ലൈന്‍ അപേക്ഷാ കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണിപ്പോള്‍. കഴിഞ്ഞ 18 നാണ് കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ഡിഗ്രി ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സര്‍വകലാശാല വെബ്‌സൈറ്റില്‍ ഫീസടക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകാത്തതിനാല്‍ 18 ന് അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല.
തൊട്ടടുത്ത ദിവസം മുതല്‍ കുട്ടികള്‍ കൂട്ടത്തോടെ അപേക്ഷിക്കാന്‍ തുടങ്ങിയതോടെ പല തവണകളിലായി സൈറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടായി. 20 മുതലാണ് ഏകജാലക പ്രകാരം പ്ലസ്‌വണ്‍ ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ 177 സ്‌കൂളുകളില്‍ 834 ബാച്ചുകളിലേക്കുള്ള അപേക്ഷയാണ് ഓണ്‍ലാന്‍ വഴി സ്വീകരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ജില്ലയില്‍ 246 സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ സയന്‍സ് വിഭാഗത്തില്‍ 428ഉം ഹ്യുമാനറ്റീസ് വിഭാഗത്തില്‍ 258 ഉം കൊമേഴ്‌സ് വിഭാഗത്തില്‍ 352 ഉം ബാച്ചുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 85 സ്‌കൂളുകളാണ് സര്‍ക്കാര്‍ മേഖലയില്‍ ഉള്ളത്. 152 സയന്‍സ് ബാച്ചും 122 ഹ്യൂമാനറ്റീസ് ബാച്ചും 162 കൊമേഴ്‌സ് ബാച്ചുമാണ് സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലുള്ളത്. എയ്ഡഡ് മേഖലയില്‍ 87 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ 184 സയന്‍സ് ബാച്ചും 88 ഹ്യൂമാനറ്റീസ് ബാച്ചും 114 കൊമേഴ്‌സ് ബാച്ചും നിലവിലുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷ കേന്ദ്രങ്ങളിലേക്ക് കുട്ടികള്‍ കൂട്ടത്തോടെ വന്നതോടെ വന്‍ തിരക്കാണ് ഇത്തരം സ്ഥലങ്ങളില്‍ അനുഭവിക്കുന്നത്. ഇതിനിടക്ക് ഇടവിട്ട് സൈറ്റ് ബ്ലോക്കാവുന്നതും മറ്റു സാങ്കേതിക തടസങ്ങളും വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
20 ശതമാനം സീറ്റ് വര്‍ധന:
ജില്ലക്ക് ആശ്വാസമാകും
അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കാവും. നിലവില്‍ ഒരു ബാച്ചില്‍ 50 സീറ്റാണ് ഉള്ളത്. ഇരുപത് ശതമാനം വര്‍ധനവ് നിലവില്‍ വരുന്നതോടെ ഇത് 60 ആയി ഉയരും.
പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷവും ഇരുപത് ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയിരുന്നു.
പ്ലസ് വണ്‍ ഏകജാലകം
അപേക്ഷ സമര്‍പ്പിക്കേണ്ടത്:
ംംം.വരെമു.സലൃമഹമ.ഴീ്.ശി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി:
ജൂണ്‍ രണ്ട്
ട്രയല്‍ അലോട്ട്‌മെന്റ്:
ജൂണ്‍ ഒന്‍പത്
ആദ്യഅലോട്ട്‌മെന്റ്:
ജൂണ്‍ 16
മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കുന്നത്:
ജൂണ്‍ 27
ക്ലാസ് തുടങ്ങുന്നത്:
ജൂണ്‍ 30
സപ്ലിമെന്ററി അലോട്ട്‌മെന്റ്:
ജൂലൈ എട്ട്
ഡിഗ്രി ഏകജാലകം
അപേക്ഷ സമര്‍പ്പിക്കേണ്ടത്:
ംംം.രൗീിഹശില.മര.ശി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി:
മെയ് 31
ട്രയല്‍ അലോട്ട്‌മെന്റ്:
ജൂണ്‍ എട്ട്
തുടര്‍ന്ന് മൂന്നു തവണ അലോട്ട്‌മെന്റ്
ക്ലാസ് തുടങ്ങുന്നത്:
ജൂലൈ 11
തുടര്‍ന്ന് ബാക്കിയുള്ള സീറ്റുകളിലേക്ക് രണ്ടുതവണ അലോട്ട്‌മെന്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."