അലെപ്പോയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരുന്നു; സഊദിയില്‍ ഖുനൂത്ത് ഓതി പ്രാര്‍ഥന
ജിദ്ദ: വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ കിഴക്കന്‍ അലെപ്പോയില്‍ നിന്ന് പടിഞ്ഞാറന്‍ അലെപ്പോയിലേക്കുള്ള ഒഴിപ്പിക്കല്‍ തുടരുന്നു. മൂന്നാമത്തെ സംഘം വെള്ളിയാഴ്ച പടിഞ്ഞാറന്‍ അലെപ്പോ ഗ്രാമങ്ങളിലെത്തി.
പരുക്കേറ്റവും വിമത പോരാളികളും സിവിലിയന്‍മാരും അക്കൂട്ടത്തിലുണ്ടെന്നും ഒഴിപ്പിക്കലിന്റെ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായിട്ടാണ് ഉപരോധിക്കപ്പെട്ടിരിക്കുന്ന അലപ്പോയില്‍ നിന്നും ആളുകളെ പുറത്തെത്തിക്കുന്നത്. സിറിയന്‍ റെഡ് ക്രസന്റിന്റെ ബസ്സുകളിലാണ് 2300 ഓളം പേരെ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
മൂന്നാമത്തെ സംഘത്തില്‍ 1198 പേരാണുള്ളതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേശ് ഓഗ്‌ലു പറഞ്ഞു. 320 സ്ത്രീകളും 301 കുട്ടികളും അക്കൂട്ടത്തിലുണ്ടെന്നും തുര്‍ക്കിയുടെ സന്നദ്ധ സഹായസംഘടന അവര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ സിറിയയിലെ അലെപ്പോയില്‍ പീഡിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടി സഊദി ഗ്രാന്റ് മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖിന്റെ ആഹ്വാന പ്രകാരം ഇന്നു സഊദിയിലെ മിക്ക പള്ളികളിലും ജുമുഅ നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."