നാട്ടകം പോളിടെക്നിക്കില്‍ റാഗിങ്; എട്ടു വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തു
തൃശൂര്‍: ഇരിങ്ങാലക്കുട സ്വദേശിയായ പോളിടെക്നിക് വിദ്യാര്‍ഥി കോട്ടയത്ത് ക്രൂരമായ റാഗിങ്ങിനിരയായ സംഭവത്തില്‍ എട്ടു വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്റ് ചെയ്തു.
കോട്ടയം നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിങ്ങാലക്കുട സ്വദേശി ഊടന്‍ വീട്ടില്‍ അവിനാശാണ്കോളജ് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായത്.
ഈ മാസം രണ്ടിന് സീനിയര്‍ വിദ്യാര്‍ഥികള്‍ അവിനാശിനെ ബലമായി വിളിച്ച് കൊണ്ടുപോവുകയും, ബലമായി ഭീഷണിപ്പെടുത്തി പൂര്‍ണ്ണ നഗ്നനാക്കിയ ശേഷം വെളുപ്പിന് മൂന്നു മണിവരെ കഠിനമായ വ്യായാമ മുറകള്‍ ചെയ്യിച്ചതായി അവിനാശ് പറഞ്ഞു. അമിതമായ അളവില്‍ വെളുത്ത പൊടി കലക്കിയ മദ്യം കുടിപ്പിക്കുകയും, നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിക്കുകയും, പാട്ട് പാടിക്കുകയും ചെയ്തതായും പറയുന്നു.
മദ്യത്തില്‍ വിഷാംശം കലര്‍ന്നതു കൊണ്ട് അവിനാശിന്റെ വൃക്കകള്‍ തകരാറിലായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിഷയം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ക്ലിനിക്കില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് തൃശൂര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നെഫ്രോളജി വിദഗ്ധന്‍ ഡോ. പി.എം ജയരാജന്റെ നേതൃതത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഹോസ്റ്റലില്‍ വെച്ചുണ്ടായ ശാരീരിക പീഡനത്തില്‍ വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതായി കണ്ടെത്തി.
വൃക്ക തകരാറിലായ അവിനാശിനെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. സംഭവം സ്ബന്ധിച്ച് അവിനാശിന്റെ പിതാവ് കണ്ടാലറിയാവുന്ന ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ 9 സീനിയര്‍ വിദ്യാര്ഥികള്ക്കെതിരേ നിയമ നടപടിയെടുക്കണമെന്നാവശ്യപെട്ട് കോട്ടയം ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."