കൊങ്കണ്‍ റൂട്ടില്‍ തിരുനെല്‍വേലി- മുംബൈ പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്തെ തിരക്കു കണക്കിലെടുത്ത് കൊങ്കണ്‍ റൂട്ടില്‍ തിരുനെല്‍വേലി- മുംബൈ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഞായറാഴ്ചകളായ ഡിസംബര്‍ 18, 25, ജനുവരി ഒന്ന്, എട്ട്, 15 തിയതികളില്‍ വൈകുന്നേരം 4.40ന് മുംബൈ സി.എസ്.ടിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി (01067) തൊട്ടടുത്ത ചൊവ്വാഴ്ചകളില്‍ പുലര്‍ച്ചെ 2.15ന് തിരുനെല്‍വേലിയിലെത്തും. ഈ വണ്ടി തിരിച്ച് (01068) ചൊവ്വാഴ്ചകളായ ഡിസംബര്‍ 20, 27, ജനുവരി മൂന്ന്, 10, 17 തിയതികളില്‍ പുലര്‍ച്ചെ 4.45ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ബുധനാഴ്ചകളില്‍ ഉച്ചയ്ക്കു 12.30ന് മുംബൈ സി.എസ്.ടിയിലെത്തും.
ഈ വണ്ടിക്ക് നാഗര്‍കോവില്‍ ടൗണ്‍, തിരുവനന്തപുരം സെന്‍ട്രല്‍, കോട്ടയം, എറണാകുളം ടൗണ്‍, ഷൊറണൂര്‍, മംഗലാപുരം ജങ്ഷന്‍, മൂകാംബിക റോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."