പ്രഥമ ഡിജിറ്റല്‍ പട്ടണമാകാനൊരുങ്ങി കോട്ടക്കല്‍
കോട്ടക്കല്‍: രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ പട്ടണമാകാനുള്ള തയ്യാറെടുപ്പിലേക്ക് കോട്ടക്കല്‍ ഒരുങ്ങുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കല്‍ യൂനിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി.
കറന്‍സി നിരോധനത്തിലൂടെ വ്യാപാരരംഗത്തുണ്ടായ മാന്ദ്യം വ്യാപാരികളെയും പൊതുജനങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുകയാണ്. ഇതിന് പരിഹാരമായാണ് കറന്‍സിരഹിത വിനിമയം സംഘടന ലക്ഷ്യം വെക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമായി കോട്ടക്കല്‍ യൂനിറ്റിലെ മുഴുവന്‍ വ്യാപാരികള്‍ക്കും കറന്‍സി രഹിത ഇടപാടുകളെകുറിച്ചുള്ള പ്രാഥമിക പരിശീലനം നല്‍കിക്കഴിഞ്ഞു. വിദഗ്ധ പരിശീലനം ലക്ഷ്യമിട്ടുള്ള ഏകദിന തീവ്രപരിശീലന ക്യാംപ് ഇന്ന് രാവിലെ മുതല്‍ വ്യാപാര ഭവനില്‍ നടക്കും.
18 ബാങ്കുകളുടെ സാങ്കേതിക വിദഗ്ധന്‍, നിയമജ്ഞര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനമെന്ന് ഭാരവാഹികളായ കെ.പി.കെ ബാവ ഹാജി, ടി അബ്ദുല്‍ ഗഫൂര്‍, അനില്‍ ഐപ്പ്.സി, പി സിറാജുദ്ദീന്‍, കെ.പി അബ്ദുല്‍ നിസാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."