സ്ഥലംമാറ്റ മാനദണ്ഡം: മുന്‍കാലപ്രാബല്യം നല്‍കണം
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലമാറ്റ മാനദണ്ഡം നിശ്ചയിച്ചുകൊണ്ടുള്ള നിര്‍ദ്ദിഷ്ട ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക നിയന്ത്രണ സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളവും മറ്റുആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മലപ്പുറത്ത് മുന്‍സര്‍ക്കാര്‍ അനുവദിച്ച പബ്ലിക് ഹെല്‍ത്ത് ലാബ് പ്രവര്‍ത്തിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.വി ദിനേഷിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.പി ജാഫര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശിവദാസ് പിലാപറമ്പില്‍, ആര് പ്രതാപ്, എ ഗോപാലകൃഷ്ണന്, എം പ്രസന്ന ചന്ദ്രന്, എം നാരായണന്, കോലോത്ത് ഗോപാലകൃഷ്ണന്, സി വിഷ്ണുദാസ്, കെ ദേവകി, വൈ.ഷാജി, എ.കെ അഷ്റഫ്, സുനില്‍ കാരക്കോട്, കരീം മേച്ചേരി, എം.പി സോമശേഖരന്‍, എ.പി അബ്ബാസ്, എ.കെ പ്രവീണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."