കുട്ടികളുടെ അവകാശങ്ങള്‍; കില ഫാക്കല്‍റ്റി ബോധവല്‍ക്കരണം നടത്തി
മങ്കട: ബാലസൗഹൃദ പ്രാദേശികഭരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി കില ഫാക്കല്‍റ്റി മങ്കട പഞ്ചായത്തില്‍ ബോധവല്‍ക്കരണം നടത്തി. ബാലസൗഹൃദ പഞ്ചായത്ത്, കുട്ടികളുടെ അതിജീവനാവകാശം, കുട്ടികളുടെ വികസനാവകാശം, കുട്ടികളുടെ സംരക്ഷണാവകാശം, കുട്ടികളുടെ പങ്കാളിത്താവകാശം എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്. മുഹമ്മദലി മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശശികുമാര്‍, എം മുസ്തഫ മാസ്റ്റര്‍ വിഷയാവതരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി, വൈസ് പ്രസിഡന്റ് പി.കെ അബ്ബാസലി, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ പ്രതിനിധികളുമടക്കം യോഗത്തില്‍ പങ്കെടുത്തു. തദ്ദേശസ്ഥാപന പരിശീലന കേന്ദ്രമായ കിലയില്‍ യൂണിസെഫിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ചൈല്‍ഡ് റിസര്‍ച്ച് സെന്റര്‍ മങ്കട പഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."