ഹൈദ്രുവധം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം
പോത്ത്കല്ല്: കൊടീരിയിലെ പാവക്കൂത്ത് ഹൈദ്രുവധത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞിരപ്പുഴ കാട്ടില്‍ കാലികളെ മേയ്ക്കാന്‍ പോയ ഹൈദ്രു 2005 മെയ് 18നാണ് കൊല്ലപ്പെട്ടത്.
രണ്ട് വര്‍ഷം പൊലിസ് അന്വേഷിച്ചെങ്കിലും കേസിന് പുരോഗതിയുണ്ടായിട്ടില്ല. തുടര്‍ന്ന് ക്രൈംബാഞ്ചിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എന്നിട്ടും ഒന്‍പത് വര്‍ഷം കഴിഞ്ഞു. മുഖത്തും കഴുത്തിനും മാരകമായ പരിക്കുണ്ടായിരുന്നു.സമീപത്ത് നിന്ന് രക്തം പുരണ്ട കല്ല് കണ്ടെടുത്തിരുന്നു.പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നിവേദനം നല്‍കും. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകാനും നാട്ടുകാരുടെ കൂട്ടായ്മ തീരുമാനിച്ചു. കൂട്ടായ്മ ആര്‍.കെ മലയത്ത് ഉദ്ഘാടനം ചെയ്തു. ബിനു വലിയ പറമ്പില്‍ അധ്യക്ഷനായി. അഭിഭാഷകരായ ഫരീഫ് ഉള്ളത്ത്, അനീഷ് ഫൈസി, സി.ടി കുര്യാക്കോസ്, പി.കെ രാജു, വിപിന്‍ നാഥ്, കുര്യാക്കോസ്, അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."