HOME
DETAILS

വരള്‍ച്ച നേരിടാന്‍ ചോക്കാട്ട് 25 തടയണകള്‍ നിര്‍മിച്ചു

  
backup
December 16 2016 | 21:12 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95

 

കാളികാവ്: മലയോരത്ത് രൂക്ഷമാകുന്ന വെള്ളക്ഷാമത്തിന് പരിഹാരമായി 25 തടണകള്‍ നിര്‍മിച്ചു. ചോലകള്‍ ഉള്‍പ്പെടെ വറ്റിയതിനെത്തുടര്‍ന്നാണ് വെള്ളക്ഷാമം രൂക്ഷമായത്. കടുത്തനിയന്ത്രണങ്ങള്‍ക്കിടയിലും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഗ്രാമപഞ്ചായത്തുകള്‍ തടയണ കെട്ടുന്നത്. ചാക്കില്‍ കല്ലും മണലും നിറച്ചാണ് കഴിഞ്ഞ വര്‍ഷം വരെ തടയണനിര്‍മിച്ചിരുന്നത്.
തടയണക്ക് പ്ലാസ്റ്റിക് ചാക്ക് ഉപയോഗിക്കുന്നത് കഴിഞ്ഞവര്‍ഷം നിരോധിച്ചിരുന്നു. ചണച്ചാക്ക് ഉപയോഗിക്കാനുള്ള അനുമതിയും ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. വെള്ളം കൂടുമ്പോള്‍ തടയണ കെട്ടുന്ന വസ്തുക്കള്‍ പ്രധാനനദികളിലും തുടര്‍ന്ന് അറബിക്കടലിലും ഒഴുകിചേരുന്നതിനാലാണ് നിയന്ത്രണം. ചോക്കാടന്‍ പുഴ, കോട്ടപ്പുഴ, കാളികാവ് പുഴ എന്നിവിടങ്ങിലായിട്ടാണ് 25 തടയണകള്‍ നിര്‍മിച്ചിട്ടുള്ളത്. കവുങ്ങിന്‍തടിയും കവുങ്ങിന്‍ പട്ട, പരുത്തി ചെടിയുടെ കൊമ്പുകള്‍ എന്നിവ കൊണ്ട് കെട്ടിയതിന് ശേഷം പുഴങ്കല്ല് നിറച്ചാണ് തടയണ നിര്‍മിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് നിര്‍മാണം നടത്തുന്നത്.
വേനല്‍തുടങ്ങും മുമ്പ് തന്നെ വരള്‍ച്ച അനുഭവപ്പെട്ടുത്തുടങ്ങിയതിനെ തുടര്‍ന്നാണ് തടയണ നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചാക്ക് ഉപയോഗിക്കാതെ നിര്‍മിക്കുന്ന തടയണകള്‍ ഉപയോഗപ്രദമാകുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് സംശയമുണ്ട്. പുഴകളിലെ ഇപ്പോഴുള്ള ജലനിരപ്പ് നിലനിര്‍ത്താനായത് കുടിവെള്ള പ്രശ്‌നത്തിനുള്ള പരിഹാരമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
ചോലകള്‍ കൂടി വറ്റിയതിനാല്‍ പുഴയില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളമെടുക്കുന്നത് കൂടി നിയന്ത്രിക്കാനാണ് തീരുമാനം ഗ്രാമപഞ്ചായത്തിന് പുറമെ പ്രദേശവാസികളും തടയണ നിര്‍മിച്ച് വെള്ളം തടഞ്ഞ് നിര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ചോക്കാട് ആനക്കല്ല് വാര്‍ഡില്‍ ഗ്രാമ പഞ്ചായത്തംഗം നസീമ, പാത്തുമ്മ, സൈനബ, സുബൈദ, ശകുന്തള, കാളി തുടങ്ങിയവടെ നേതൃത്വത്തില്‍ ചോക്കാടന്‍ പുഴക്ക് കുറുകെ മരുതുങ്ങല്‍ കടവ്, കൂട്ടര്‍പ്പെട്ടി നിസ്‌കാര പള്ളി പടി, അത്തിക്കുണ്ട് അമ്മിണിപ്പടി എന്നിവിടങ്ങളില്‍ തടയണകള്‍ നിര്‍മിച്ചു കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  20 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  20 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago