HOME
DETAILS

പള്ളിയിലെ അക്രമം; സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലിസ് നടപടിയെടുക്കുന്നില്ല

  
backup
December 16 2016 | 21:12 PM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f

 


പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ മഹല്ല് ജുമാമസ്ജിദില്‍ പ്രാര്‍ഥനാസമയത്ത് മാരാകായുധങ്ങളുമായെത്തി നിസ്‌കരിക്കാന്‍ നിന്നവരെ അക്രമിച്ച് മാരകമായി പരുക്കേല്‍പിക്കുകയും പള്ളിക്കും തൊട്ടടുത്ത മദ്‌റസക്കും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തവര്‍ക്കെതിരേ മഹല്ല് സെക്രട്ടറി കെ ലിയാക്കത്തലി നല്‍കിയ പരാതിയില്‍ മൂന്ന് ദിവസമായിട്ടും നടപടിയായില്ല.
കാന്തപുരത്തിന്റെ സംഘടനാപ്രവര്‍ത്തകരാണ് കഴിഞ്ഞ ബുധനാഴ്ച മഗ്‌രിബ് നിസ്‌കാരിക്കാനെത്തിയവരെ മാരകായുധങ്ങളുമായെത്തി വധിക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഇരുപതോളം പേര്‍ ചികിത്സയിലാണ്. പള്ളിക്കകത്തെ നിരീക്ഷണ കാമറ തകര്‍ക്കുകയും വിലപിടിപ്പുള്ള ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പള്ളിയുടെ ജനലുകളും വാതിലുകളും ഉള്‍പ്പെടെ പള്ളിക്കകത്തെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുള്ളതായി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധിച്ച് നാശനഷ്ടം കണക്കാക്കാന്‍ പൊലിസ് തയാറായിട്ടില്ല. പള്ളിയിലെ നിരീക്ഷണ കാമറയില്‍ നിന്നു പ്രതികളെ കുറിച്ചുള്ള പൂര്‍ണവിവരം തെളിവ്‌സഹിതം ലഭിക്കുമെന്നുള്ളത് കൊണ്ടാണ് നിരീക്ഷണ കാമറ അക്രമികള്‍ കൊണ്ടുപോയത്. കാമറ മോഷ്ടിച്ചവരെ കുറിച്ച് സൂചന നല്‍കിയിട്ടും അവ കണ്ടെത്താന്‍ പോലും പൊലിസ് തയാറായില്ലെന്ന് നാട്ടുകാര്‍ ആക്ഷേപമുന്നയിക്കുന്നു. വ്യാജപരാതികള്‍ ഉണ്ടാക്കി നിരപരാധികള്‍ക്കെതിരേ ഭരണസ്വാധീനം ഉപയോഗിച്ച് പൊലിസിനെകൊണ്ട് കേസെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേ പൊലിസിന്റെ നിഷ്‌ക്രിയത്വത്തിനും പക്ഷപാതത്തിനുമെതിരേ വ്യാപകപ്രതിഷേധമുയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  2 months ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  2 months ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago