കുട്ടികളുടെ ഒന്‍പതാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍
മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച അവബോധം വരുത്തുന്നതിനായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടത്തുന്നു. ഇതിനോടനുബന്ധിച്ച് ജില്ലാതലത്തില്‍ ഗവ., എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ അവതരണം, വാട്ടര്‍ കളര്‍ പെയ്ന്റിങ്, പ്രസംഗം, പദ്യംചൊല്ലല്‍, എന്നീ മത്സരങ്ങള്‍ ജനുവരി 14 ന് മലപ്പുറം ജി.ജി.എച്ച്.എസ്.എസില്‍ സംഘടിപ്പിക്കുന്നു. ഡജ, ഒട, ഒടട വിഭാഗത്തിലായിട്ടായിരിക്കും മത്സരങ്ങള്‍.
പ്രസംഗം പദ്യം ചൊല്ലല്‍ എന്നിവക്ക് പരിസ്ഥിതി സംബന്ധമായ വിഷയങ്ങളായിരിക്കും. സെമിനാര്‍ വിഷയങ്ങള്‍: പയറുവര്‍ഗ്ഗങ്ങള്‍ മലയാളികളുടെ നിത്യജീവിതത്തില്‍ (ഡജ), പയറുവര്‍ഗങ്ങള്‍ നമ്മുടെമണ്ണിനെ എങ്ങനെ സ്വാധീനിക്കുന്നു (ഒട), ജൈവകൃഷിയും പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണവും (ഒടട ). ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക : 9995625130, 8129398231
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."