പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥിനെ അറസ്റ്റ് ചെയ്യും
ബാലുശ്ശേരി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് രാജിവച്ച ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്ലൈനിലും സ്കൂളിലെ പ്രധാനാധ്യാപകനും പരാതി നല്‍കിയിരുന്നു. പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ചൈല്ഡ്ലൈന് ബാലുശ്ശേരി പൊലിസിന് കൈമാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയുടെ നിജസ്ഥിതി ബോധ്യമായാല്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലിസ് അറിയിച്ചിരുന്നത്. അതെ സമയം കോടതിയില്‍ ഹാജരായി കീഴടങ്ങാനുള്ള നീക്കങ്ങളും നടക്കുന്നതായി അറിയുന്നു.
ഗ്രാമ പഞ്ചായത്ത് അംഗത്വവും രാജിവക്കണമെന്ന ആശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭം തുടങ്ങാനുള്ള തയാറെടുപ്പിലാണ്. ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നതായി മണ്ഡലം സെക്രട്ടറി രാജേഷ് കായണ്ണ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."