രണ്ടു ലോഡ് വ്യാജമദ്യം പിടികൂടിയ സംഭവം: കൂട്ടുപ്രതിയെ പിടികൂടാനായില്ല
മാവൂര്‍: വ്യാജ വിദേശമദ്യനിര്‍മാണ യൂനിറ്റില്‍ നിന്ന് രണ്ടണ്ടുലോഡ് മദ്യം പിടികൂടിയ സംഭവത്തിലെ കൂട്ടുപ്രതിയെ പിടികൂടാനായില്ല. ചാത്തമംഗലം വെള്ളലശ്ശേരി പാറക്കണ്ടണ്ടി കൊന്നാറയിലെ വാടകവീട്ടിലാണ് യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നലെ മദ്യക്കുപ്പികളുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പിടികൂടിയ മാവൂര്‍ പൊലിസിന്റെ നീക്കമാണ് വ്യാജമദ്യനിര്മാണയൂനിറ്റിലെ മദ്യവും സാധന സാമഗ്രികളും പിടികൂടുന്നതിലേക്കെത്തിച്ചത്.
കല്ലായ് സ്വദേശി സക്കീറിനെ നേരത്തെ കണ്ണിപറമ്പില്നിന്ന് മദ്യവുമായി പിടികൂടിയിരുന്നു. ഇയാലെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് വഴിത്തിരിവായത്. സ്പിരിറ്റ്, മദ്യത്തില്‍ ചേര്‍ക്കാനുള്ള വിവിധയിനം ഫ്ളേവറുകള്‍, സീലുകള്‍, സര്‍ക്കാര്‍ ഹോളോഗ്രാംപതിച്ച സ്റ്റിക്കറുകള്‍, ലേബലുകള്‍, മദ്യം നിറക്കാനുപയോഗിക്കുന്ന ബോട്ടിലുകള്‍, വിവിധ കമ്പനികളുടെ മദ്യത്തിന്റെ പേരെഴുതിയ കാര്‍ബോര്‍ഡ് പെട്ടികള്‍, ബോട്ടിലിങ് യൂനിറ്റ്, ചെറിയമോട്ടോറുകള്, പൈപ്പുകള്‍, ബാരലുകള്‍, കന്നാസുകള്‍ എന്നിവയടങ്ങിയ രണ്ടണ്ടുലോഡ് സാധനങ്ങളാണ് പിടികൂടിയിരുന്നത്.
മുഖ്യപ്രതി കണ്ണൂര്‍ പുളിക്കല്‍ സ്വദേശി മൂത്തേടത്ത് ജിനു സെബാസ്റ്റ്യനെ കഴിഞ്ഞ ആഴ്ച കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേടതിയില്‍ കീഴടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."