മര്‍കസുല്‍ ഉലൂം വാര്‍ഷികാഘോഷം നാളെ തുടങ്ങും
മാവൂര്‍: താത്തൂര്‍ ശുഹദാ സ്മാരക മര്‍കസുല്‍ ഉലൂം കെട്ടിടോദ്ഘാടനവും വാര്‍ഷികാഘോഷ പരിപാടികളും നാളെ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞായറാഴ്ച കാലത്ത് 7 മണിക്ക് ശുഹദാമഖാം സിയാറത്തിന് അബൂബക്കര്‍ ദാരിമി ഒളവണ്ണ നേതൃത്വം നല്‍കും.
8 മണിക്ക് വി. മോയിമോന്‍ ഹാജി മുക്കം പതാക ഉയര്‍ത്തും. 8.15ന് വാഴൂര്‍ റെയ്ഞ്ച് വിദ്യാഥി ഫെസ്റ്റ് സയ്യിദ് മുബശിര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നബിദിന ഘോഷയാത്ര നടക്കും. 7ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും. ഡോ.എം.കെ. മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. 19 ന് കാലത്ത് 9ന് അല്‍ബിര്‍റ് ഫെസ്റ്റ് കെ.എന്‍. എസ് മൗലവി ഉദ്ഘാടനം ചെയ്യും . വൈകിട്ട് ഏഴിന് മതപ്രഭാഷണ പരിപാടി സമസ്ത ജന.സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍ മുഖ്യാതിഥിയാകും. മുനീര്‍ ഹുദവി പാതിരി മണ്ണ പ്രഭാഷണം നടത്തും. 20ന് വൈകിട്ട് ഏഴിന് മത പ്രഭാഷണ പരിപാടി സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
21 ന് വൈകിട്ട് 4ന് മര്‍കസുല്‍ ഉലൂം സെക്കന്‍ഡറി മദ്റസാ വിദ്യാര്‍ഥികളുടെ നബിദിന കലാവിരുന്ന് കെ.മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്യും. ഏഴിന് പ്രഭാഷണ പരിപാടി എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍.ശംസുദ്ദീന്‍ എം. എല്‍ എ മുഖ്യാതിഥിയാകും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 22 ന് വൈകിട്ട് 7ന് ബുര്‍ദ മജ്ലിസ് ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. പി.കെ ഫിറോസ് മുഖ്യാതിഥിയാകും. 23 ന് മര്‍കസുല്‍ ഉലൂമിന്റെ പുതിയ ബഹുനില കെട്ടിടം പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.സമസ്ത വിദ്യാഭ്യാസ ബോര്ഡ്ജന. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് അധ്യക്ഷനാകും.ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി അവാര്‍ഡ് വിതരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.പി ഹംസ മാസ്റ്റര്‍, സി.എ.ശുകൂര്‍ മാസ്റ്റര്‍, അയ്യൂബ് കൂളിമാട്, കെ.എം.എ റഹ് മാന്‍, എം.പി. റസാഖ്, എ.കെ. റസാഖ്, ശിഹാബ് താത്തൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."