HOME
DETAILS
MAL
അയ്യപ്പന് വിളക്കുത്സവത്തിനു ഭക്ഷ്യ വിഭവങ്ങളുമായി സി.എച്ച് സെന്റര്‍ പ്രവര്‍ത്തകര്‍
backup
December 16 2016 | 23:12 PM
ഉദുമ: മാങ്ങാട് ശ്രീ ധര്‍മ്മ ശാസ്താ ഭജനമന്ദിരം അയ്യപ്പന് തിരുവിളക്ക് മഹോത്സവത്തിനെത്തുന്നവര്ക്കുള്ള അന്നദാനത്തിനു ഭക്ഷ്യ വിഭവങ്ങളുമായി മാങ്ങാട് സി.എച്ച് സെന്റര്‍ പ്രവര്‍ത്തകരെത്തി.
അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങളുമായി സി.എച്ച് സെന്റര്‍ പ്രസിഡന്റ് ഹമീദ്, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ജമാഅത്ത് പ്രസിഡന്റ് എം ഹസൈനാര്‍, സെക്രട്ടറി ബി.എ ഹസൈനാര്‍, യു.എം ശരീഫ്, എന്നിവരാണ് ഭജന മന്ദിരത്തിലെത്തിയത്.
ആഘോഷകമ്മിറ്റി ഭാരവാഹികള്‍ സി.എച്ച് സെന്റര്‍ ഭാരവാഹികളെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."