HOME
DETAILS

വ്യാജ പാസ് ഉപയോഗിച്ചു മണല്‍ കടത്ത്; സൂത്രധാരനടക്കം രണ്ടു പേര്‍ കൂടി അറസ്റ്റില്‍

  
backup
December 16 2016 | 23:12 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ae%e0%b4%a3-2

 

കാസര്‍കോട്: വ്യാജ പാസ് നിര്‍മിച്ചു പുഴയില്‍ നിന്നു മണല്‍ കടത്തുന്ന സംഘത്തിന്റെ സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ സ്വദേശി അഷ്‌റ(45)ഫും നീലേശ്വരം സ്വദേശിയുമാണു പിടിയിലായത്. അഷറഫിന്റെ ഇരുനില വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ലാപ് ടോപ്പ്, പ്രിന്റര്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്. നിരവധി കെട്ടിടങ്ങളുടെ പ്ലാനുകളും അനുബന്ധ രേഖകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. സംഘത്തില്‍പ്പെട്ട പെരുമ്പട്ടയിലെ കാഞ്ഞിരാണി വീട്ടില്‍ രാജു (42), ബേഡകത്തെ ശരത്(23) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.
കഴിഞ്ഞ മാസം 29നു കാസര്‍കോട് നെല്ലിക്കുന്നില്‍ രാത്രികാല പട്രോളിങിനിടയില്‍ മണല്‍ കയറ്റിയ ടിപ്പര്‍ ലോറി ഉപേക്ഷിച്ചു ഡ്രൈവര്‍ രക്ഷപ്പെട്ടിരുന്നു. ലോറിയില്‍ നിന്നു ലഭിച്ച ചില രേഖകളുടെ പരിശോധനയ്ക്കിടയിലാണ് ഉന്നതര്‍ അടങ്ങിയ വ്യാജമണല്‍ പാസ് ലോബികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്നു കാസര്‍കോട് സി.ഐ അബ്ദുല്‍ റഹിമിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, ബേഡകം, നീലേശ്വരം എന്നീ പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയപ്പോഴാണു മണല്‍ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയത്.
മണലിന്റെ ശരിയായ ആവശ്യക്കാര്‍ നല്‍കുന്ന രേഖകളില്‍ തിരുത്തലും കൃത്രിമവും നടത്തിയാണു തട്ടിപ്പ് നടത്തിയിരുന്നത്. സിഡിറ്റിലെ ചിലരും ഇതിനു ഒത്താശ നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഉന്നതരുടെ ഒത്താശയോടെ പോര്‍ട്ട് വകുപ്പിന്റെ വെബ് സൈറ്റില്‍ മണല്‍ കടത്തു സംഘം നുഴഞ്ഞു കയറിയിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്കു 12 മുതല്‍ പിറ്റേന്നു രാവിലെ ഒന്‍പതു വരെയാണു മണല്‍ ബുക്കിങ് നടന്നിരുന്നത്. എന്നാല്‍ അനുവദിക്കപ്പെട്ട സമയത്ത് മറ്റുള്ളവര്‍ക്കു സൈറ്റില്‍ കയറാനോ മണല്‍ ബുക്കു ചെയ്യാനോ കഴിഞ്ഞിരുന്നില്ല. പ്രതിദിനം 60 മുതല്‍ 70 വരെ ലോഡ് മണല്‍ കടത്തിയതായി പൊലിസ് പറഞ്ഞു. കണ്ണൂരിലേയ്ക്കും നീലേശ്വരത്തേക്കുമാണു വ്യാജ പാസ് ഉപയോഗിച്ചുള്ള മണല്‍ കൊണ്ടുപോയത്.
അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഉദ്യോഗസ്ഥരടക്കമുള്ള വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമെന്നാണു പൊലിസ് പ്രതീക്ഷിക്കുന്നത്. അന്വേഷണ സംഘത്തില്‍ എസ് ഐ അജിത് കുമാര്‍, വിദ്യാനഗര്‍ എസ്.ഐ പ്രശോഭ്, എസ്.ഐ രത്‌നാകരന്‍, പൊലിസുകാരായ ഓസ്റ്റിന്‍ തമ്പി, രാജേഷ്, ഗിരീഷ്, വിജയന്‍, ഷിജിത്ത്, വിനോദ്, തോമസ്, ഷിജു, ഗോകുല്‍, സുനില്‍, ദിനേശ് എന്നിവരും ഉണ്ടായിരുന്നു.

.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago