HOME
DETAILS
MAL
എട്ടിക്കുളം ബീച്ച് പരിസരത്ത് 'ബോംബ് '
backup
December 16 2016 | 23:12 PM
പയ്യന്നൂര്‍: എട്ടിക്കുളം ബീച്ച് പരിസരത്ത് നേവല്‍ പരിധിയോട് ചേര്‍ന്ന് 'ബോംബ്' കണ്ടെത്തിയത് ജനങ്ങളെ അല്‍പ്പനേരം പരിഭ്രാന്തിയിലാഴ്ത്തി. പൊലിസും നേവല്‍ കാഡറ്റ്സും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തിയാണ് 'ബോംബ്'കണ്ടെത്തിയത്. റെയ്ഡും നിരീക്ഷണവുമെല്ലാം പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഒടുവില്‍ കടലോര ജാഗ്രതയുടെ ഭാഗമായുള്ള സാഗര്‍ കവച് മോക്ഡ്രില്ലാണെന്ന് മനസിലായതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്.
പയ്യന്നൂര്‍ സി.ഐ എം.പി ആസാദ്, അഴീക്കോട് കോസ്റ്റല്‍ പൊലിസ് എസ്.ഐ കെ.രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോംബ് കണ്ടത്തിയത്. നേവല്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവരും കര്‍ണാടക പൊലിസിലെ മൂന്നു പേരും മോക്ഡ്രില്ലില്‍ പങ്കെടുത്തു. രണ്ടു മണിക്കൂര്‍ നീണ്ട തെരച്ചിലിലാണ് കര്‍ണാടക പൊലിസ് സ്ഥാപിച്ച 'ബോംബ്' കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."