കുന്നത്തൂര്‍പാടി തിരുവപ്പന ഉത്സവം ഇന്നു മുതല്‍
പയ്യാവൂര്‍: കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ഇന്നു മുതല്‍ ജനുവരി 15 വരെ നടക്കും. ഐതിഹ്യപ്രകാരം മുത്തപ്പന്റെ അതീവ പ്രാധാന്യമുള്ളതും പുരാതനവുമായ പുണ്യ സങ്കേതമാണ് കുന്നത്തൂര്‍ പാടി. ദക്ഷിണ കേരളത്തിനു ശബരിമലയെന്ന പോലെയാണ് ഉത്തരകേരളത്തില്‍ കുന്നത്തൂര്‍പാടി. പയ്യാവൂരിനടുത്ത് പശ്ചിമഘട്ടത്തിലെ ഉടുമ്പമലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് കുന്നത്തൂര്‍പാടി സ്ഥിതി ചെയ്യുന്നത്. ചുറ്റും നിബിഡവനമായ ഇവിടെ മനുഷ്യനിര്‍മിതമായ ക്ഷേത്രങ്ങളില്ല. ഉത്സവത്തിന്റെ ആദ്യദിവസം രാത്രി മുത്തപ്പന്റെ ബാല്യം, കൗമാരം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ജീവിതഘട്ടങ്ങളെ സൂചിപ്പിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴിശ്ശന്‍ ദൈവം, തിരുവപ്പന എന്നിവ പാടിയിലെ ദേവസ്ഥാനത്ത് കെട്ടിയാടും. രാത്രി വൈകി തുടങ്ങിയാല്‍ പുലരും വരെ തുടരുന്ന ചടങ്ങുകളാണ് കുന്നത്തൂര്‍ പാടിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."