സിറാമിക് റീട്ടെയില്‍ മേഖലയില്‍ എ.ബി.സി ഗ്രൂപ്പിന്റെ വിഷന്‍ 2031
കണ്ണൂര്‍: എ.ബി.സി ഗ്രൂപ്പിന്റെ വിഷന്‍ 2031 പദ്ധതി ഏച്ചൂര്‍ സി.ആര് ഓഡിറ്റോറിയത്തില്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് സി.വി ദീപക് ഉദ്ഘാടനം ചെയ്തു.
ഒരു ഗ്ലോബല്‍ ബ്രാന്റായി വളര്‍ത്തിയെടുക്കാനുദ്ദേശിക്കുന്ന എ.ബി.സി ഗ്രൂപ്പിനെ ബില്ല്യണ്‍ ഡോളര്‍ കമ്പനിയായി ഉയര്‍ത്ത ലാണ് വിഷന്‍ 2031 ലക്ഷ്യമിടുന്നതെന്ന് പദ്ധതി വിശദീകരിച്ച് എ.ബി.സി സി.എം.ഡി മുഹമ്മദ് മദനി പറഞ്ഞു. കോര്‍പറേറ്റ് വീഡിയോ പ്രകാശനം ബെനലെവ് സി.എച്ച്.ആര്.ഒ സഞ്ചയ് ഗൗറും പ്രൊഫൈല്‍ പ്രകാശനം എ.ബി.സി ഡയരക്ടര്‍ കെ മുഹമ്മദ് തസ്ലീം ആക്സിസ് ബാങ്ക് വൈസ് പ്രസിഡന്റ് പ്രദീപി നു നല്കി നിര്‍വഹിച്ചു. വിഷന്‍ ലോഞ്ച് സെമിനാര്‍ എബ്രഹാമും വിഷന്‍ കാര്‍ഡ് ലോഞ്ചിങ് അനില്‍കുമാറും നിര്‍വഹിച്ചു. സന്തോഷ് നായര്‍ ക്ലാസെടുത്തു.
ഗ്രൂപ്പ് ഡയരക്ടര്‍മാരായ കെ.എന്‍ മുഹമ്മദ് ജാബിര്‍, കെ.എന്‍ ജുനൈദ്, കെ അബ്ദുല്‍ വാഹിദ്, കെ തമീം, കെ.പി നവാസ്, കെ.എന്‍ ഷിനാദ്, കെ മുഹമ്മദ് റിജാസ്, റാഫി പുതിയകത്ത്, കെ.പി മുഹമ്മദ് അന്‍വര്‍, കെ മുഹമ്മദ് ബഷീര്‍, ടി അബ്ദുല്‍ അനസ്, ഉമൈസ് മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."