HOME
DETAILS

പവിത്രന്‍ വധം: പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളെന്ന് അന്വേഷണ സംഘം

  
backup
December 16 2016 | 23:12 PM

%e0%b4%aa%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d

 

തലശ്ശേരി: ചിറ്റാരിപ്പറമ്പിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളില്‍ അഞ്ചു പേര്‍ നിരപരാധികളെന്ന് പുനരന്വേഷണത്തില്‍ പൊലിസ് കണ്ടെത്തി. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ പുനരന്വേഷമം നടക്കുന്നത്.
പാതിരിയാട് വാളാങ്കിച്ചാലിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചെമ്പ്രയിലെ സുബീഷിന്റ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ് പുനരന്വേഷണത്തിന് ഉത്തരവായത്.
മൂന്നു മാസത്തിലേറെ പവിത്രന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അഞ്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് നിരപരാധികളെന്ന് ഇപ്പോള്‍ കണ്ടെത്തിയതെന്ന് അന്വേഷണത്തിനു നേതൃത്വം കൊടുക്കുന്ന തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം വെളിപ്പെടുത്തി. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലിസ്.
2009 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് പവിത്രന്‍ കൊല്ലപ്പെട്ടത്. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ആറു പേരെ പ്രതികളാക്കിയായിരുന്നു കൂത്തുപറമ്പ് പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ഥ പ്രതിയെന്ന് പുനരന്വേഷണത്തില്‍ വ്യക്തമായെന്നു പൊലിസ് പറയുന്നു. 102 ദിവസമാണ് പ്രതികള്‍ റിമാന്‍ഡില്‍ കഴിഞ്ഞത്. പുറമെ നിന്നെത്തിയ സംഘമാണ് പവിത്രനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago