കതിരൂര്‍ മനോജ് വധം: ജാമ്യഹരജിയില്‍ വാദം 20ന്
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായി റിമാന്‍ഡില്‍ കഴിയുന്ന 15 സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യഹരജിയില്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഈ മാസം 20ന് വാദം കേള്‍ക്കും.
കേസിലെ ഒന്നാം പ്രതി കിഴക്കെ കതിരൂറിലെ കാട്ടില്‍ മീത്തല്‍ വീട്ടില്‍ വിക്രമന്, ജിജേഷ്, ടി പ്രഭാകരന്, ഷിബിന്‍, പി സുജിത്ത്, വിനു എന്ന വിനോദ്, റിജു, സിനില്‍, ബിജു എന്ന പൂവാടന്‍ വിജേഷ് ഉള്‍പ്പെടെ 15 പേരാണ് ജാമ്യ ഹരജി നല്‍കിയത്.
ഹൈക്കോടതിയില്‍ പ്രതികള്‍ ജാമ്യ ഹരജി നല്‍കിയെങ്കിലും വിചാരണക്ക് കാലതാമസം വരികയാണെങ്കില്‍ കേസ് പരിഗണിക്കുന്ന തലശ്ശേരി കോടതിയില്‍ തന്നെ ജാമ്യത്തിനായി സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് കാലത്ത് 10.30യോടെ കതിരൂര്‍ ഉക്കാസ്മെട്ടയിലെ തിട്ടയില്‍ മുക്കില്‍ വാന്‍ ഓടിച്ചു വരികയായിരുന്ന ഇളംതോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."