HOME
DETAILS

നേമം മേഖലയില്‍ വ്യാപകമായി കുഴല്‍കിണര്‍ നിര്‍മാണം

  
backup
May 22 2016 | 20:05 PM

%e0%b4%a8%e0%b5%87%e0%b4%ae%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%ae%e0%b4%be%e0%b4%af

മലയിന്‍കീഴ്:  നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വ്യാപകമായി കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നു. അനുമതിയും ചട്ടങ്ങള്‍ പാലിക്കാതെയും നടത്തുന്ന കുഴല്‍ കിണര്‍ നിര്‍മാണം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.   
കാട്ടാക്കട മണ്ഡലത്തില്‍ ഉള്‍പ്പെട്ട നേമം ബ്ലോക്ക് പഞ്ചായത്തിലാണ്  വ്യാപകമായി കുഴല്‍ കിണല്‍ നിര്‍മാണം നടക്കുന്നത്. കാട്ടാക്കട, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, പൂവച്ചല്‍ തുടങ്ങിയ  പ്രദേശങ്ങള്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് വളരെ കുറഞ്ഞ മേഖലയായാണ് കണക്കാക്കിയിരിക്കുന്നത്.
അതിനാല്‍ തന്നെ ഈ മേഖലകളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് ഭൂഗര്‍ഭ ജല വകുപ്പ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയില്‍ ഗാര്‍ഹികാവശ്യത്തിന് ആയാല്‍പ്പോലും കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ഭൂഗര്‍ഭജലവകുപ്പിന്റെ ജില്ലാ ഓഫിസില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്നും നിയമമുണ്ട്.
ഇവിടെ  2014ല്‍ ഭൂഗര്‍ഭജലവകുപ്പ് നടത്തിയ പഠനത്തില്‍, ലഭ്യമായ ഭൂഗര്‍ഭ ജലത്തിന്റെ 90 മുതല്‍ 100 ശതമാനം വരെ പൂര്‍ണമായും ഉപയോഗിക്കപ്പെടുന്ന അവസ്ഥയാണ്. അതിനാലാണ് ഈ പ്രദേശങ്ങളില്‍
കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 500 ലേറെ  കുഴല്‍ക്കിണറുകളാണ് ഈ പ്രദേശത്ത് അനധികൃതമായി കുഴിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങളാണ് കുഴല്‍ കുണര്‍ നിര്‍മാണത്തിന് എത്തുന്നത്. ഈ സംഘങ്ങള്‍ അവര്‍ക്ക് തോന്നുന്ന രീതിയിലാണ് കിണറുകള്‍ കുഴിക്കുന്നത്.
കേരളത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതിന് റിഗ് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. എന്നാല്‍ പാറശാല മേഖലയില്‍ എത്തുന്നതാകട്ടെ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങളും. വൈകുന്നേരങ്ങളില്‍ അതിര്‍ത്തി കടന്നെത്തി രാത്രി തന്നെ കിണര്‍കുഴിച്ച് അതിരാവിലെ ഇവര്‍ മടങ്ങിപ്പോവുകയാണ് പതിവ്.
അനിയന്ത്രിതമായ കുഴല്‍ക്കിണറുകളുടെ നിര്‍മാണം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരല്ലാത്തതും ഈ പ്രവര്‍ത്തനം നിര്‍ബാധം തുടരാന്‍ കാരണമാകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago