കൃഷ്ണക്കും സനൂപിനും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു
കുന്നംകുളം: കൃഷ്ണ സന്ദീപിനും സനൂപിനും സ്വന്തമായ് വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണക്കായി ഭവന രഹിതരായ സഹോദരങ്ങളായ പൂര്‍വവിദ്യാര്‍ഥി കൃഷ്ണക്കും സ്‌കൂളില്‍ പഠിക്കുന്ന സനൂപിനും വീട് നിര്‍മിച്ച് നല്‍കും.
വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇവരുടെ പിതാവ് മേല്‍ വീട്ടില്‍ സുധീഷിന്റെ ചികത്സക്കായി സ്വന്തമായി ഉണ്ടായിരുന്ന പതിമൂന്ന് സെന്റ് സ്ഥലവും വീടും വിറ്റതിന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ കുടുബം വാടക വീട്ടിലാണ് താമസിക്കുന്നത്.
വിദേശത്ത് ജോലി ചെയ്തിരുന്ന സുധീഷ് വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ എത്തിയതിനു ശേഷം ആറു വര്‍ഷത്തോളമായി തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ഡയാലിസിസ് നടത്തിവരുകയാണ്. ഇതുവരെ എഴുന്നൂറോളം ഡയാലിസിസ് നടത്തി .
കുടുബാംഗങ്ങളുടെയും ഉദാരമതികളായ സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികത്സയും മറ്റും നടക്കുന്നത്. ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്ന് മുതല്‍ പ്ലസ് ടൂ വരെ പഠനം പൂര്‍ത്തിയാക്കിയ കൃഷ്ണ സന്ദീപ് ഇപ്പോള്‍ തൃശൂരില്‍ ബി.ബി.എ പഠനം നടത്തി വരുകയാണ്.
സഹോദരന്‍ സനൂപ് ബഥനി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
കുടുംബസ്വത്തായ് ലഭിച്ച മൂന്നേമുക്കാല്‍ സെന്റ് സ്ഥലത്താണ് സ്‌കൂളിന്റെ സുവര്‍ണ ജൂബിലിയുടെ സ്മരണാര്‍ഥം വീട് നിര്‍മിച്ച് നല്‍ക്കുന്നത്. വിദേശത്തും സ്വദേശത്തുമുള്ള പൂര്‍വവിദ്യാര്‍ഥികളുടെ സഹായം ഇതിനായ് തേടുന്നുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 85 - 86 വര്‍ഷത്തേയും 94 - 95 വര്‍ഷത്തേയും എസ്.എസ്.എല്‍.സി പൂര്‍ത്തീകരിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ ഒരോ ലക്ഷം രൂപ ഇതിനകം നല്‍കി.
പൂര്‍വവിദ്യാര്‍ഥിയും പൊതു പ്രവര്‍ത്തകനുമായ ലബീബ് ഹസ്സന്‍ കോ-ഓഡിനേറ്ററായും എം.രാംദാസ്, ബക്കര്‍ പെന്‍ക്കോ, അഡ്വ. പ്രിനു പി. വര്‍ക്കി, സക്കറിയ ചീരന്‍, അജീബ് ഒമര്‍, പൗലോസ് ജേക്കബ്ബ്, പേള്‍ജു ബേബി ചുങ്കത്ത്, ജിക്കു ജേക്കബ്ബ് എന്നിവര്‍ അംഗങ്ങളായി വിപുലമായ കമ്മിറ്റിയും വീട് നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കുന്നംകുളം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃശൂര്‍ റോഡ് ശാഖയില്‍ എക്കൗണ്ട് നമ്പര്‍ 0334053000007382, കഎടഇ ഇഛഉഋ ടകആഘ0000 334 എന്ന ഏകൗണ്ടും ഇതിനായ് ആരംഭിച്ചിട്ടുണ്ട്. ബഥനി ആശ്രമത്തിന്റെ സുപ്പീരിയറും സ്‌കൂളിന്റെ മുന്‍ പ്രിന്‍സിപ്പാലുമായ് ഫാ. മത്തായ് ഒ.ഐ.സി, സ്‌കൂള്‍ മാനേജര്‍ ഫാ. സോളമന്‍ ഒ.എ.സി, പ്രിന്‍സിപ്പല്‍ ഫാ. പത്രോസ് ഒ.ഐ.സി എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
ഭവന നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ബഥനി ആശ്രമം സുപ്പീരിയര്‍ ഫാ. മത്തായ് ഒ.ഐ.സി നിര്‍വഹിച്ചു. ഫാ. സോളമന്‍ ഒ.ഐ.സി, ഫാ. പത്രോസ് ഒ.ഐ.സി, ലെബീബ് ഹസ്സന്‍, ബക്കര്‍ പെന്‍ക്കോ, എം.രാംദാസ്, അനില്‍ കെ.സാമുവല്‍ എന്നിവര്‍ക്ക് പുറമേ മേലല്‍ വീട്ടില്‍ സുധീഷിന്റെ കുടുബാംഗങ്ങളും സുഹൃത്തുകളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."