HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നു: കേരള കോണ്‍ഗ്രസ് (എം)
backup
December 16 2016 | 23:12 PM
തൃശൂര്‍: കേരളത്തിലെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ വയറ്റത്തിടിക്കുകയും കഞ്ഞികുടിമുട്ടിക്കുകയും ചെയ്യുന്ന നടപടിയാണെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി കുരിയാക്കോസ് അഭിപ്രായപ്പെട്ടു. കേരളത്തിന് ആവശ്യമായ റേഷന്‍ വിഹിതം നല്‍കുക, നോട്ട് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുക, കേരളത്തിലെ സഹകരണമേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റികള്‍ നടത്തിയ ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പറമ്പ് മുണ്ടൂര്‍ പോസ്റ്റോഫിസിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) കൈപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ടി.പി സന്തോഷ് അധ്യക്ഷനായി. ജോണി , തോമസ് ആന്റണി, തോമസ്, ലോയ്ഡ്, ലിന്റി ഷിജു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."