ആദരവിലും ബഹുമാനത്തിലും പുതിയ തലമുറ പിന്നോട്ട്: ഡോ. എം.എ യൂസഫലി
തൃപ്രയാര്‍: ഇരുട്ടിനെ അകറ്റി മനസില്‍ പ്രകാശം പരത്തുന്നവരാണു പണ്ഡിതരെന്നും പാണ്ഡിത്യത്തെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും പുതിയ തലമുറ പുറകിലേക്ക് പോകുന്നതായും പത്മശ്രീ ഡോ. യൂസഫലി എം.എ അഭിപ്രായപ്പെട്ടു. മതങ്ങള്‍ വിശ്വ മാനവികതയാണു സമ്മാനിക്കുന്നത്. എന്നാല്‍ മതങ്ങളുടെ മറവില്‍ ചിലര്‍ സംഘര്‍ഷങ്ങളും കലാപങ്ങളും തീര്‍ക്കുന്നു. ദൈവദര്‍ശനങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കുന്നവര്‍ക്ക് കലാപകാരികളാകുവാന്‍ കഴിയില്ലെന്നും കലാപങ്ങള്‍ തീര്‍ക്കുന്നവര്‍ ദൈവനിഷേധികളാണെന്നും നാട്ടിക ശൗഖത്തുല്‍ഇസ്‌ലാം സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൗഖത്തുല്‍ ഇസ്‌ലാം സഭ പ്രസിഡന്റ് സി.എ മുഹമ്മദ്‌റഷീദ് അധ്യക്ഷനായി. പതിനാറു മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്തമാക്കിയ കടുകപീടികയില്‍ മുഹമ്മദ് സഹല്‍, ഉപ്പാട്ട് മുഹമ്മദ് ഇസ്മായീല്‍ എന്നിവര്‍ക്ക് ശൗഖത്തുല്‍ ഇസ്‌ലാം സഭയുടെ ഉപഹാരങ്ങള്‍ പത്മശ്രീ ഡോ. യൂസഫലി എം.എ സമ്മാനിച്ചു. ഹാഫിള് ഷെക്കീര്‍ ഹൈത്തമി, ആറ്റൂര്‍ ദാറുല്‍ഫലാഹ് ഫിഫ്‌ള് ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ ഹാഫിള് ഷിഹാബ് അബ്ദുല്ല റഹ്മാനി, തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരം മാനേജര്‍ ഹാഫിള് നവാസ് അല്‍കസരി, ഹാഫിള് മൊഹിയുനുദ്ദീന്‍, കെ.എ മൊഹിയുദ്ദീന്‍, ഷിയാസ് അലിവാഫി, നാട്ടിക മഹല്ല് പ്രസിഡന്റ് പി.എം മുഹമ്മദാലി ഹാജി, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ ഷൗക്കത്തലി, കെ.യു കബീര്‍, കെ.കെ മാമദ്, കെ.കെ അബ്ദുല്‍ ലത്തീഫ്, ഡോ. എം.കെ ഹംസ, കെ.കെ ഉമ്മര്‍, സി.എ ഇബ്രാഹീം, പി.എം അബ്ദുല്‍ സലീം, പി.കെ ഷാഹുല്‍ഹമീദ്, പി.എ നിയാസ്, എം.കെ അബ്ദുല്‍ സലാം ഹാജി, കെ.എ അദുല്‍ റസാഖ്, കെ.എ അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."