എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്ന് പാലക്കാട് തുടങ്ങും
പാലക്കാട്: ഭയരഹിത സഹവര്‍ത്തിത്വത്തിന് എന്ന പ്രമേയത്തില്‍ മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷന്റെ ദേശീയ സമ്മേളനം ഇന്ന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ (സീതി സാഹിബ് നഗര്‍) നടക്കും. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ 19 സംസ്ഥാനങ്ങളില്‍ നിന്നായി പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 10 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി, ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്, ദേശീയ ട്രഷററും കേരള പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബൂബക്കര്‍ എം.എല്‍.എ (തമിഴ്നാട്), കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍വഹാബ് എം.പി, ഖുറം ഹനീഫ് ഉമര്‍ ന്യൂഡല്‍ഹി, നഹീം അക്തര്‍ ബിഹാര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എന്‍. ഷംസുദ്ദീന് എം.എല്‍.എ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പാലക്കാട് എത്തിച്ചേര്‍ന്നിട്ടുണ്ട്.
പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എഫ് കമ്മിറ്റികളെ ഏകോപിപ്പിച്ച് എം.എസ്.എഫ് അഖിലേന്ത്യാ കമ്മിറ്റിക്ക് സമ്മേളനത്തില്‍ രൂപം നല്‍കും. രജിസ്റ്റര്‍ ചെയ്ത 888 പ്രതിനിധികള്‍ ഉള്‍പ്പെടെ 1200 പേര് സമ്മേളനത്തില്‍ പങ്കെടുക്കും. ഭയരഹിത സഹവര്‍ത്തിത്വത്തിന് എന്ന വിഷയത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും, ഇന്ത്യന്‍ മുസ്ലിം ചരിത്രം-സംസ്കാരം എന്ന വിഷയത്തില്‍ അബ്ദുസമദ് സമദാനിയും പ്രസംഗിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."