HOME
DETAILS
MAL
വി.ജോയി ജില്ലാപഞ്ചായത്ത് അംഗത്വം രാജിവച്ചു
backup
May 22 2016 | 20:05 PM
മുടപുരം: വര്‍ക്കല നിയമസഭ മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് അട്ടിമറി വിജയം നേടിയ അഡ്വ. വി. ജോയി ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചു.
ഇതോടെ ജില്ലാപഞ്ചായത്ത് കിഴുവിലം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ജില്ലാപഞ്ചായത്ത് കിഴുവിലം ഡിവിഷനില്‍ നിന്ന് 2300ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോയി ഇന്നലെയാണ് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചത്. കോണ്‍ഗ്രസ് ചിറയിന്‍കീഴ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും കിഴുവിലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയ എന്‍. വിശ്വനാഥന് നായരായിരുന്നു ജോയിയുടെ പ്രധാന എതിരാളി. പൊരിഞ്ഞ പോരാട്ടത്തിലൂടെയാണ് ജോയി വിജയം നേടിയത്. ഉപതെരഞ്ഞെടുപ്പിലും എന്‍. വിശ്വനാഥന് നായരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."