പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കലാമേള: സര്‍ഗോത്സവത്തിന് ജില്ലെയാരുങ്ങി
പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പ് ഡിസംബര്‍ 29, 30, 31 തീയതികളില്‍ വിക്‌ടോറിയാ കോളജ് ഗ്രൗണ്ടില്‍ നടത്തുന്ന സംസ്ഥാനതല കലാമേള സര്‍ഗോത്സവം 2016 പരിപാടിയുടെ ആലോചനാ യോഗം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സര്‍ഗോത്സവം നടക്കുന്ന വേദികളിലും വിദ്യാര്‍ഥികള്‍ താമസിക്കുന്നിടത്തും കുടിവെള്ളവും വൈദ്യുതിയും തടസമില്ലാതെ എത്തിക്കും. കലോത്സവത്തിനെത്തുന്നവര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പ് വരുത്തും.
വേദിയുടെയും പന്തലിന്റെയും ഫിറ്റ്‌നെസ് ഉറപ്പാക്കും. പരിപാടിയുടെ നടത്തിപ്പിനായി ആംബുലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനങ്ങളൊരുക്കും. ഹരിതകേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ സഹകരണത്തോടെ ശുചിത്വത്തിന് പ്രാധാന്യം നല്‍കി മാതൃകാപരമായ മാലിന്യ നിര്‍മാര്‍ജനമാണ് നടപ്പാക്കുക.
സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 1200ഓളം വിദ്യാര്‍ഥികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലാണ് താമസമൊരുക്കുക. വിധിനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് തോന്നിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനകം അപ്പീല്‍ കമ്മിറ്റിയില്‍ പരാതി നല്‍കാം. സര്‍ഗോത്സവ എക്‌സിക്യൂട്ടീവ് ഉപദേശകസമിതി യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തിയുടെ അധ്യക്ഷതയില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."