ക്രിസ്മസിന് മുന്‍പ് പെന്‍ഷനുകള്‍ വിതരണം ചെയ്യണം: മുസ്ലിം ലീഗ്
കൊപ്പം: മുടങ്ങി കിടക്കുന്ന എല്ലാ ക്ഷേമ പെന്‍ഷനുകളും ക്രിസ്തുമസിന് മുന്‍പായി വിതരണം ചെയ്യണമെന്ന് മുസ്ലിം ലീഗ് വിളയൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എല്ലാ മാസവും ഒന്നാം തിയ്യതി വീടുകളില്‍ പെന്ഷന് എത്തിക്കുമെന്ന ഇടത് സര്‍ക്കാറിന്റെ വാഗ്ദാനം പൊള്ളയാണെന്ന് ഇതിനോടകം തെളിഞ്ഞിരിക്കുകയാണ്. രാജ്യത്ത് നടപ്പിലാക്കിയ കറന്‍സി പരിഷ്കരണവും പെന്‍ഷനുകള്‍ മുടങ്ങുന്നതും ഉപഭോക്താക്കളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. വി. എം അബുഹാജി അധ്യക്ഷനായി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.ടി. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി. ഹുസൈന് കുട്ടി മാസ്റ്റര്‍, കെ.വി. എ. ജബാര്‍, ടി. മെഹബൂബ്, ഒ. ഹരിദാസന്, കെ. കുഞ്ഞാപ്പു, ഹുസൈന് കണ്ടേങ്കാവ്, വി. പി. വാപ്പു , ഒ. പി. മുഹമ്മദ് കുട്ടി, എം. മുസ്തഫ, വി. പി. ഹനീഫ, എ. അലി പ്രസംഗിച്ചു.
ഭാരവാഹികള്‍: വി.പി. ഉസ്മാന് (പ്രസി), പാലോളി അബ്ദുറഹിമാന്, വി.എം. മുഹമ്മദ് കുട്ടി (വൈ.പ്രസി), ഹുസൈന് കണ്ടേങ്കാവ് (ജ.സെക്ര), ടി. നാസര്‍, പി. ഇസ്മയില്‍ (ജോ.സെക്ര), വി.പി. വാപ്പു (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."