ഷെറീനയുടെ ദുരൂഹ മരണം; അന്വേഷണം നടത്തണമെന്ന്
പാലക്കാട്: ഒതുങ്ങോട് മണലാഞ്ചേരി സാറാബി- അലവി ദമ്പതികളുടെ മകള്‍ ഷെറീന (36)യുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂലൈ 31ന് രാത്രി പത്ത് മണിയോടെയാണ് ഷെറീന മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് മരിച്ച നിലയില്‍കണ്ടെത്തിയെന്ന് പറയുന്നുണ്ടെങ്കിലും സാഹചര്യതെളിവുകള്‍ ഇതിന് വിരുദ്ധമാണ്. ഇത് നാട്ടുകാരില്‍ സംശയത്തിനിടയാക്കുന്നുണ്ട്.
ഈ കേസില്‍ പൊലളസും ആത്മഹത്യയെന്ന് പറഞ്ഞ് കേസ് ഒരുക്കി തീര്‍ക്കാനാണ് ശ്രമിക്കുതെന്നും മന്ത്രിമാരടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ല.
നീതിപൂര്‍വമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് 20ന് രാവിലെ പത്തിന് കലക്ടറേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ വിളയോടി ശിവന്‍കുട്ടി, കണ്‍വീനര്‍ പി. എ. കാജാ ഹുസൈന്‍, ജോ. കണ്‍വീനര്‍ സുല്‍ഫിക്കര്‍ അലി, ഷെറീനയുടെ മാതാവ് സാറാബി, ഒ.എച്ച്. ഖലീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."