HOME
DETAILS

കലാഭവന്‍ മണിയോട് അനാദരവ് പ്രകടിപ്പിച്ച രാജ്യാന്തര ചലച്ചിത്രോത്സവം ജാതിവിവേചനത്തിന്റെ മേളയായി: രാമഭദ്രന്‍

  
backup
December 16 2016 | 23:12 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%be%e0%b4%a6%e0%b4%b0%e0%b4%b5%e0%b5%8d

 

കൊല്ലം: കലാഭവന്‍ മണിക്ക് അര്‍ഹിക്കുന്ന ആദരവ് അര്‍പ്പിക്കാതിരുന്നതോടെ തലസ്ഥാനത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവം ജാതിവിവേചനത്തിന്റെ മേളയായെന്ന് കേരളാ ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്)സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പറഞ്ഞു. കേരള ദലിത് യുവജന ഫെഡറേഷന്‍(കെ.ഡി.വൈ.എഫ്) സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമരാനിലെ നായികയായ പുലയസമുദായത്തില്‍പ്പെട്ട പി.കെ.റോസിയെ നാടുകടത്തിയവരുടെ പിന്മുറക്കാര്‍ ഇപ്പോള്‍ സനിമയുടെ അരങ്ങത്തും തിരശീലയ്ക്ക് പിന്നിലും വളരെ ശക്തമാണ്. സിനിമയിലെ ജാതിവിവേചനത്തിന്റെ തിക്തഫലങ്ങള്‍ മഹാനടന്‍ തിലകന്‍ തന്നോട് നേരിട്ട് വിശദീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ അംഗീകാരം നേടിയതും കലാഭവന്‍ മണിയുടെ അഭിനയ മികവ് കൊണ്ട് ചരിത്രത്തില്‍ ഇടംനേടുകയും ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചലച്ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നത് തികഞ്ഞ അവണനയാണ്. മണിയോടല്ല സംവിധായകന്‍ വിനയനോടാണ് പകയെന്ന തരത്തില്‍ തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യധാരയിലെ ആധിപത്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരിക്കലും സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിക്കില്ലെന്ന് കരുതിയ ഒട്ടേറെ കലാകാരന്മാരെ അംഗീകരിച്ച് വളര്‍ത്തിയ വിനയനെയും അവഹേളിക്കാന്‍ പാടില്ലാത്തതാണ്. സി.പി.എമ്മിനോട് ശക്തമായി ആഭിമുഖ്യം ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചലച്ചിത്ര അക്കാദമി കലഭവന്‍ മണിയോട് കാട്ടിയ നിന്ദയും വിവേചനവും മാപ്പര്‍ഹിക്കുന്നതല്ലെന്നും പി.രാമഭദ്രന്‍ പറഞ്ഞു.
കെ.ഡി.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ബോബന്‍ ജി.നാഥ് അധ്യക്ഷനായി. എ. രതീഷ്, ദേവദാസ് കുതിരാടം, സുബ്രഹ്മണ്യന്‍ പാണ്ടിക്കാട്, കെ.മദനന്‍, കെ.ഭരതന്‍, ഡോ.കെ.ബാബു, കാവുവിള ബാബുരാജന്‍, വി.ആര്‍.ബൈജു, എന്‍.ഷാജി, മോഹന്‍ പുത്തൂര്‍, കെ. ശിവദാസന്‍, ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 2017 ഫെബ്രുവരി 11, 12 തീയതികളില്‍ പാലക്കാട് വച്ച് നടക്കുന്ന കെ.ഡി.എം.എഫ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും നേതൃസമ്മേളനം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago