ജില്ലാ ആശുപത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളാക്കാന്‍ നടപടി
നെടുമങ്ങാട്: ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികള്‍ ആക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവും മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച അത്യാഹിത വിഭാഗം ഒബ്സര്‍വേഷന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ രണ്ടുവര്‍ഷത്തിനകം നികത്തും. ജില്ലയില്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ആക്കി മാറ്റുന്ന ആദ്യത്തെ ആശുപത്രി നെടുമങ്ങാട് ജില്ലാ ആശുപത്രി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ സ്റ്റോര്‍ സി. ദിവാകരന് എം.എല്‍.എ ഉദഘാടനം ചെയ്തു. 125 കെ.വി ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് വി കെ മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ഷൈലജ ബീഗം, വി രഞ്ജിത്, ആനാട് ജയന്, അഡ്വ. ആര്. ജയാദേവന്, എം.സി.കെ നായര്‍, പൂവത്തൂര്‍ ജയന്, വി.എസ്. സജീവ്, കെ. ചന്ദ്രശേഖരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."