HOME
DETAILS

വെള്ളമില്ലാത്തപ്പോള്‍ നെയ്യാറിലെ വെള്ളവും മണലും കട്ട് മാഫിയ കൊയ്യുന്നത് കോടികള്‍

  
backup
December 16 2016 | 23:12 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8


നെയ്യാറ്റിന്‍കര: നെയ്യാര്‍ നദി ഒഴുകുന്ന പൊഴിയൂരിനും മണ്ഡപത്തിന്‍കടവിനും മധ്യേ ഒരു ഡസനിലേറെ കുടിവെളള പദ്ധതികള്‍ക്ക് വെള്ളം ശേഖരിക്കുന്നുണ്ട്. താലൂക്കിലെ ജനം കാളിപ്പാറ പദ്ധതിയില്‍ കണ്ണും നട്ടിരുന്നിട്ട് ഒരു ദശാബ്ദം പിന്നിട്ടു. എന്നാല്‍ കാളിപ്പാറ പദ്ധതിയെ ആശ്രയിക്കാതെ തന്നെ നെയ്യാറില്‍നിന്ന് നഗരവാസികളടക്കം താലൂക്കിലെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ജലവിതരണം സുഗമമാക്കാന്‍ കഴിയുമായിരുന്നു. കാലപ്പഴക്കംകൊണ്ട് ഊര്‍ദ്ധശ്വാസം വലിക്കുന്ന നെയ്യാറ്റിന്‍കരയിലെ കുടിവെള്ള പദ്ധതിയെ അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ കാലാകാലങ്ങളിലായി കടുത്ത അനാസ്ഥയും അവഗണനയുമാണ് അധികൃതര്‍ അവലംബിച്ചു പോരുന്നത്.
കടുത്ത വേനലിലും നിലയ്ക്കാതെ ഒഴുകിയിരുന്ന നെയ്യാറില്‍ ഇപ്പോള്‍ അരയോളം വെള്ളം മാത്രമായി അവശേഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പക്ഷേ നദി മുറിച്ചു കടക്കുന്നവര്‍ സൂക്ഷിച്ച് ചുവടുവയ്ച്ചില്ലെങ്കില്‍ അഗാധ ഗര്‍ത്തങ്ങളില്‍ അകപ്പെട്ടതു തന്നെ. മണലൂറ്റു മാഫിയാകള്‍ തീര്‍ത്ത ഈ മരണക്കയങ്ങള്‍ തന്നെയാണ് നെയ്യാറിനും ജനങ്ങള്‍ക്കും നാശം വിതച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ മാലിന്യമടക്കം നെയ്യാറിലാണ് ഒഴുകി എത്തുന്നത്. അനിയന്ത്രിതമായ മണലൂറ്റുമൂലം ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപമുള്ള കിണറുകളെല്ലാം പിസാഗോപുരം പോലെ ചാഞ്ഞനിലയിലാണ്. മലയോരം മുതല്‍ അലയാഴിവരെ കൂറ്റന്‍ പൈപ്പുകള്‍ കുഴിച്ചു മൂടിയത് ഈ അടുത്തകാലത്താണ്. പെരുങ്കടവിള പഞ്ചായത്തടക്കം സമീപ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലവിതരണ പദ്ധതികള്‍ക്കായി വിതരണം ചെയ്ത പൈപ്പുകള്‍ ഗതാഗതത്തിന് ഭീക്ഷണിയുയര്‍ത്തി പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്.
നെയ്യാറ്റിന്‍കരയിലെ ജലവിതരണ രംഗത്തുളള പ്രധാന പ്രശ്‌നം ജലത്തിന്റെ അഭാവമല്ല. ഉള്ള ജലം ശുദ്ധജലമാക്കി നല്‍കാന്‍ കഴിയുന്നില്ലന്നതാണ് വാസ്ഥവം. നെയ്യ് കലര്‍ന്ന ജലം ഒഴുകിയുന്നുവെന്നാണ് ഐതിഹ്യം. ഇപ്പോള്‍ നെയ്യ്ക്കു പകരം ഒഴുകുന്നത് മാലിന്യം കലര്‍ന്ന കുടി വെളളമാണ്. നെയ്യാറിലെ ജലം ഉപയോഗിച്ച് മലനിരകളില്‍ വ്യാജ വാറ്റ് നടത്തുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ എക്‌സൈസുകാരുടെ കണ്ണ് വെട്ടിച്ച് നെയ്യാറിലാണ് നിക്ഷേപിക്കുന്നത്. നദിയുടെ പ്രയാണ പാതയിലുടനീളം കശാപ്പുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍, കക്കൂസ് മാലിന്യം മുതലായവ കാണാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ , പൊതുനിരത്തുകള്‍ , സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലെ പൊട്ടിയ പൈപ്പുകളിലൂടെ ജലം പാഴാകുന്നു. അടയാത്ത ടാപ്പുകള്‍, ടാപ്പുകളില്ലാത്ത പൈപ്പുകള്‍ എന്നതാണ് അവസ്ഥ. അധികൃതര്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല.
അനിയന്ത്രിതമായി നെയ്യാറിന്റെ കരയിടിച്ചും കുഴിച്ചും കവരുന്ന മണല്‍ നെയ്യാറിന്റെ ജല നിരപ്പിനെ ഒട്ടേറെ ബാധിച്ചിട്ടുണ്ട്. ഹരിത എം.എല്‍.എമാര്‍ മുന്‍കാലങ്ങളില്‍ സന്ദര്‍ശിച്ച ഡാളിക്കടവു പോലും മണല്‍ മാഫിയ കൈയടക്കിക്കഴിഞ്ഞു. കെട്ടിട നിര്‍മാണം, ജലം ശുദ്ധീകരിച്ച് കച്ചവടം എന്നിവ നടത്തുന്ന ഏജന്‍സികളും നെയ്യാറില്‍ നിന്ന് അനധികൃതമായി കോടികളുടെ ജലം ഊറ്റി കടത്തുന്നു.
നെയ്യാറിലെ മണല്‍ ഖനനം, പാറ പൊട്ടിക്കല്‍, അനധികൃതമായി ജലം ചൂക്ഷണം ചെയ്യല്‍ എന്നിവയെല്ലാം ജല സമ്പത്ത് കുറച്ച് പ്ര ദേശങ്ങളെയാകെ വരള്‍ച്ചയിലേയ്ക്ക് തള്ളിവിടുന്നകാലം വിദൂരമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  a few seconds ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  30 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  39 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago