അധ്യാപകന്റെ മരണം; പൊലിസ് സ്റ്റേഷന് മുന്നില്‍ കുടുബാംഗങ്ങളുടെ കുത്തിയിരിപ്പ് സമരം
ചവറ: അധ്യാപകന്റെ ആത്മഹത്യയില്‍ അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ പൊലിസ് സ്സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ശാസ്താംകോട്ട പോരുവഴി ശിവാലയത്തില്‍ പവിഴചന്ദ്രന്‍പിള്ള (45)യുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ്‌ചെയ്യാന്‍ തയാറാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പവിഴചന്ദ്രന്‍പിള്ളയുടെ അമ്മ സരസമ്മ, സഹോദരന്‍ സുരേഷ്‌കുമാര്‍, സഹോദരിമാരായ ആനന്ദവല്ലി, കല എന്നിവരാണ് ചവറ പൊലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.
ചവറ എസ്.ഐയുടെ മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധം രേഖപ്പെടുത്തിയ ഇവര്‍ സി.ഐ ഓഫിസിന് മുന്നിലും എത്തി. അധ്യാപകന്‍ തൂങ്ങിമരിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഭീഷണിയെ തുടര്‍ന്നാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പില്‍ പേരും ഫോണ്‍ നമ്പരും ഉണ്ടായിട്ടും ഇവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ പൊലിസ് തയാറാവുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനനേതാവ് കൂടിയായ ടി.എസ് ബൈജുവിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്നാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് പവിഴചന്ദ്രന്‍പിള്ള ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. തന്റെ ഭാര്യയുമായി അവിഹിതബന്ധം തുടര്‍ന്ന ബൈജുവും ബന്ധത്തിന് ഒത്താശചെയ്ത സിവില്‍ എക്‌സൈസ് ഗാര്‍ഡ് ഷിബുകുമാറും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ രണ്ടുപേരുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നും ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിട്ടും അന്വേഷണം വൈകുന്നതിലാണ് കുടുംബാംഗങ്ങളുടെ പ്രതിഷേധം.
തുടര്‍ന്ന് സി.ഐയുമായി നടത്തിയ ചര്‍ച്ചയില്‍ വേണ്ട തുടര്‍നടപടി സ്വീകരിക്കാമെന്ന
ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."