കാര്‍ഷികവിദ്യ നഗരപ്രദേശങ്ങളിലേക്ക് പരീക്ഷിക്കാന്‍ ഒരുങ്ങി കൃഷിഭവന്
പേരൂര്‍ക്കട: സംഭരണിയില്‍ ഒരുക്കിയിരിക്കുന്ന വെള്ളം ഒരു തിരിയുടെ സഹായത്തോടെ ചെടിയുടെ വേരുകളിലെത്തിക്കുന്നതിലൂടെ കായ്ഫലം നേടിയെടുക്കാനും സമയം ലാഭിക്കാനും സഹായിക്കുന്ന സാങ്കേതിക വിദ്യ നഗരങ്ങളില്‍ പരീക്ഷിക്കാന്‍ കുടപ്പനക്കുന്ന് കൃഷിഭവന് തയാറെടുക്കുന്നു.
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്‍ട്രല്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് മാനേജ്മെന്റിന്റെ തിരി നന എന്ന നൂതന വിദ്യയാണ് കൃഷിഭവന് ഗ്രോബാഗുകളില്‍ വളര്‍ത്തിയെടുത്ത തൈകളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. നഗരപ്രദേശങ്ങളില്‍ പൊതുവെ കൃഷി കുറവായതാണ് ഇതിനു കാരണം.
സമയക്കുറവാണ് നഗരപ്രദേശവാസികളുടെ പ്രശ്നം. ഒരു നിശ്ചിത വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ വെള്ളം കടത്തിവിട്ട് നിറച്ചശേഷം ഗ്രോബാഗുകളുടെ അകലത്തിനനുസരിച്ച് പി.വി.സി പൈപ്പുകളില്‍ ആവശ്യമായ വലുപ്പത്തില്‍ സുഷിരമിട്ടശേഷം ഗ്ലാസ് വൂള്‍ കൊണ്ടുനിര്‍മ്മിച്ച തിരി വെള്ളത്തിലേക്കു കടത്തിവയ്ക്കും. പി.വി.സി പൈപ്പിനു മുകളില്‍ കൃത്യമായ അകലത്തില്‍ ഗ്രോബാഗുകള്‍ വച്ചശേഷം തിരിയുടെ മറ്റേ അറ്റം ഗ്രോ ബാഗിലെ തൈയുടെ വേരുമായി സമ്പര്‍ക്കം ഉണ്ടാകും വിധം വയ്ക്കുന്നു. ചെടികള്‍ തിരിയുടെ സഹായത്തോടെ ആവശ്യമായ സമയങ്ങളിലെല്ലാം വെള്ളം വലിച്ചെടുക്കുന്നു. ഇതിലൂടെ ചെടികള്‍ വേഗത്തില്‍ വളരും. ജലമയമായി ചെടികള്‍ നില്ക്കും. ഇതുമൂലം സമയലാഭവും ഉണ്ടാകും. അപ്പപ്പോള്‍ ഗ്രോ ബാഗുകളില്‍ വെള്ളമെഴിച്ചു കൊടുക്കുകയെന്ന പ്രശ്നം ഇതിലൂടെ ഇല്ലാതാകും. നഗരപ്രദേശങ്ങള്‍ പൊതുവെ വെള്ളം നനയുടെ പ്രശ്നവും സമയപ്രശ്നവും ഉള്ള മേഖലകളാണ്. പുഷ്പിക്കുന്ന ചെടികള്‍ക്ക് വേഗത്തില്‍ പുഷ്പിക്കല്‍, പച്ചക്കറി തൈകള്‍ക്ക് വേഗത്തില്‍ കായ്ഫലം എന്നിവയാണ് പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനം. ഇതിന് വിക് ഇറിഗേഷന്‍ (തിരി നന) എന്നാണ് പേര്. ചെടികള്‍ ആവശ്യാനുസരണം വെള്ളം വലിച്ചെടുക്കുന്നതിനാല്‍ വെള്ളം വെറുതെ പാഴാകുകയില്ല. കൂടുതല്‍ ദിവസങ്ങള്‍ വെള്ളം ഉപയോഗിക്കാനുമാകും. കൂടുതല്‍ ഗ്രോബാഗുകളില്‍ കൃഷി നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കൃഷിഭവനിലെ കാര്‍ഷിക കര്‍മ്മസേന പുതിയ സാങ്കേതിക വിദ്യ ഒരുക്കി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."