തൊഴിലുറപ്പു തൊഴിലാളിയെ പശു ഇടിച്ചിട്ടു
കാട്ടാക്കട: നെയ്യാര്‍ഡാം കള്ളിക്കാട് മേലേത്തട്ടു പുത്തന്‍വീട്ടില്‍ ബീമാ ബീവി (63) നാണു തൊഴിലുറപ്പു ജോലിക്കിടെ പശുവിന്റെ ആക്രമണം ഉണ്ടായത്. വ്യാഴാച രാവിലെയോടെയാണ് സംഭവം. കള്ളിക്കാട് പാട്ടേക്കോണം പഴയ മാര്‍ക്കറ്റ് റോഡിനു സമീപം തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ കയര്‍ പൊട്ടിച്ചു പാഞ്ഞുവന്ന പശു ഇവരെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു സമീപ ചാലില്‍ വീണ ബീമാ ബീവിയെ പശു ഇവിടെയിട്ടും ആക്രമിച്ചു. മറ്റു തൊഴിലാളികള്‍ ഓടിക്കൂടി പശുവിനെ ആട്ടി ഓടിക്കുകയും ഉടന്‍തന്നെ ഇവരെ ആസ്പത്രിയില്‍ എത്തിക്കുകയും ചെയ്തു.
പശുവിന്റെ കുത്തേറ്റു വലതു തുടയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇടുപ്പെല്ലിന് സാരമായ പരിക്കുണ്ട്. പശുവിന്റെ ചവിട്ടേറ്റ് ഇടതു കാലിനും പരിക്കുണ്ട്. കൂടാതെ ശരീരിത്തില്‍ പല ഭാഗത്തും ചതവും ഉണ്ട്. പൂര്‍ണ്ണമായും പരിക്കുകള്‍ ഭേദമാകാന്‍ കുറഞ്ഞത് ആറുമാസത്തെ ചികിത്സ ആവശ്യമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ തന്നെ സ്കാനിങ് എക്സ്റേ മറ്റു മരുന്നുകള്‍ എന്നിവയ്ക്കായി പതിനായിരത്തിലധികം രൂപ ചിലവായി കഴിഞ്ഞു. നെയ്യാറ്റിന്‍കര ആസ്പത്രയില്‍ ചികിത്സയിലുള്ള ബീമാ ബീവി സ്വന്തമായി വീടില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. മകന് സമീറിന് കൂലി വേലയാണ്. നിര്‍ധന കുടുംബത്തില്‍പ്പെട്ട ഇവരുടെ ചികിത്സയ്ക്കായി പഞ്ചായത്തു അടിയന്തിര സഹായം അനുവദിക്കണമെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."