ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവ്: മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി
കഴക്കൂട്ടം: കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനായി കോടതി ഉത്തരവുമായി പൊലീസ് എത്തിയപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം അഞ്ചുപേര്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യ ഭീക്ഷണി മുഴക്കി.
അതോടെ ഒഴുപ്പിക്കാനെത്തിയ ആമീന്‍ അടക്കമുള്ള മുപ്പതോളം പൊലീസുകാരും പിന്‍വാങ്ങി. മണ്‍വിള സെറ്റില്‍മെന്റ് കോളനിക്കടുത്ത് ചെങ്കൊടികാടില് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം. ഒരു സ്വാകാര്യ വ്യക്തിയുടെ 50സെന്റ് സ്ഥലം പത്തിലധികം പേര് 35 വര്‍ഷമായി കൈയടക്കി വീട് വച്ച് താമസിച്ച് വരികയായിരുന്നു. തുടക്കത്തില്‍ ഒന്നോ രണ്ടോ പേരാണ് കൈയേറിയിരുന്നത്. കൂടുതല്‍ പേര് വീട് വച്ച് താമസിക്കാന്‍ തുടങ്ങിയത് പിന്നീടാണ്.
തുടര്‍ന്ന് ഭൂമി തിരിച്ചുകിട്ടാന്‍ വസ്തുടമ വര്‍ഷങ്ങളായി കേസ് പറഞ്ഞു വരുകയായിരുന്നു. അടുത്തിടെ ഉടമയ്ക്ക് അനുകൂലമായി വിധി വന്നു. തുടര്‍ന്ന് സ്ഥലത്ത് പോയി ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്ന് രണ്ടുപേര്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്നും തിരികെ പോയിരുന്നു. ഇതിനുശേഷം കൂടുതല്‍ പൊലീസിനെ നിയോഗിച്ച വിധി നടപ്പിലാക്കാന്‍ ഒരുങ്ങിയപ്പോഴാണ് വീടുകളില്‍ കരുതി വച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച ആത്മഹത്യാ ഭീഷണി മുഴക്കിയത്.
അതേ സമയം വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലം വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് വീട്ടുകാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."