HOME
DETAILS

വാറ്റ് ലോബി സജീവം; അതിര്‍ത്തി കടന്ന് സ്പിരിറ്റെത്തുന്നു

  
backup
December 16 2016 | 23:12 PM

%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

 

 

മലയിന്‍കീഴ്: ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷമാക്കാന്‍ നാടന്‍ ചാരായ ലോബി സജീവമായി. ബാര്‍ നിരോധനംഈ ലോബിക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. മുന്‍പ് തന്നെ വാറ്റിന് പേരുകേട്ട പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചാണ് സംഘം എത്തിയിരിക്കുന്നത്. ഏതാണ്ട് നിലച്ചിരുന്ന വാറ്റാണ് ഇപ്പോള്‍ തലയുയര്‍ത്തിയിരിക്കുന്നത്. അതിനിടെ അതിര്‍ത്തി കടന്നുവരുന്ന സ്പിരിറ്റ് വിദേശമദ്യമാക്കുന്നതും ത്വരിതഗതിയില്‍.
ചില കേന്ദ്രങ്ങളില്‍ ഉറയിടുന്ന വാറ്റ് അവിടെ നിന്നും പുറത്ത് എത്തിച്ചാണ് അത് ചാരായമാക്കി വാറ്റുന്നത്. ഇതില്‍ ഏലക്കാ, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയുടെ ക്യത്രിമ എസ്സെന്‍സും പിന്നെ കടത്തികൊണ്ടുവരുന്ന സ്പിരിറ്റും ചേര്‍ത്ത് വില്‍ക്കും. അതാണ് വീഞ്ഞ് എന്ന പേരില്‍ വില്‍ക്കുന്നത്. വാറ്റുകാര്‍ ഇക്കുറി പുതിയ സംവിധാനം കൂടി ഏര്‍പ്പെടുത്തി. സാധനം വേണ്ടവര്‍ തിരക്കി ചെന്നാല്‍ അവര്‍ മൊബൈലില്‍ എസ്.എം.എസ്. അയക്കും. റെഡി എന്നായിരിക്കും സന്ദേശം. വേണ്ടവര്‍ക്ക് സാധനം രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കാനും ഇവര്‍ തയാറാണ്. എക്‌സൈസിന്റെ പിടിയിലാകാതിരിക്കാനാണ് ഈ തന്ത്രം. മാറനല്ലൂരും സമീപ ഭാഗങ്ങളും ഇപ്പോള്‍ വാറ്റ് ലോബി പിടിമുറുക്കിയിരിക്കുകയാണ്. അടുത്തിടെ കാട്ടാക്കട എക്‌സൈസ് അധികൃതര്‍ രണ്ടു തവണ കണ്ടെത്തിയത് 5000 ലിറ്റര്‍ സ്പിരിറ്റാണ്. റബര്‍ ഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടത്. ആള്‍ കടന്നുവരാത്ത റബര്‍ നട്ടിരിക്കുന്ന ഭാഗത്താണ് ഇവ കണ്ടത്.
ആരും വരില്ലെന്നു കരുതി മണ്ണിനിടയില്‍ ഇവ കുഴിച്ചിട്ടിരിക്കുകയായിരുന്നു. രഹസ്യ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് റെയിഡ് നടന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് തുടര്‍ അന്വേഷണം ഏതാണ്ട് നിലച്ച മട്ടാണ്. അരുവിപുറം ഒരു കാലത്ത് വാറ്റ് ചാരായത്തിന് പേര് കേട്ടതാണ്. ഏതാണ്ട് നിലച്ചിരുന്ന നിര്‍മ്മാണം അടുത്തിടെ വീണ്ടും തുടങ്ങി. അതോടെ വാഹനങ്ങളുടെ ഘോഷയാത്രയും. പോലീസ് സ്റ്റേഷനു മുന്നിലൂടെയാണ് വരവും പോക്കും. അതിര്‍ത്തികളില്‍ നിന്നും ദിവസവും ആയിരകണക്കിന് ലിറ്റര്‍ സ്പിരിറ്റാണ് ഇവിടെ വന്നു പോകുന്നത്. കാറിലും ടാങ്കര്‍ ലോറികളിലും റബര്‍പാല്‍കയറ്റി വരുന്ന ലോറികളിലും വരെ സ്പിരിറ്റ് കടത്തുന്നു. ഇത് ചില കേന്ദ്രങ്ങളില്‍ എത്തിച്ച് നേര്‍പ്പിച്ച് കടത്തും. ഒരു കാലത്ത് സ്പിരിറ്റ് കടത്തിലിന് ചുക്കാന്‍ പിടിച്ചിരുന്ന ഒരു അബ്കാരിയാണ് മാറനല്ലൂര്‍ കേന്ദ്രീകരിച്ച് കടത്തിന് നേത്യത്വം നല്‍കുന്നതെന്നും കേള്‍ക്കുന്നു. വളരെ ശക്തമാണ് ഈ ലോബി.
ഗുണ്ടകളും പണവും രാഷ്ട്രീയസ്വധീനവും ചേര്‍ന്ന് ഗ്രാമങ്ങളെ വലിച്ചുമുറുക്കുകയാണ് ഈ സംഘം.അടുത്തിടെ വാറ്റ് ചോദ്യം ചെയ്ത യുവാക്കളെ കാറില്‍വന്ന സംഘം അടിച്ച് അവശരാക്കിയിരുന്നു. പരാതി ആകുമെന്നായപ്പോള്‍ ചില നേതാക്കള്‍ ഇടപെട്ട് അവര്‍ക്ക് പണം നല്‍കി ഒതുക്കുകയായിരുന്നു. ഇപ്പോള്‍ യുവാക്കളേയും ആദിവാസികളേയും ഉപയോഗിച്ചാണ് വാറ്റും വില്‍പ്പനയും. അടുത്തിടെ കിള്ളിയിലും കുരുതംകോട്ടും വിദേശമദ്യം വ്യാജനായി ഉണ്ടാക്കുന്നവരെ പിടികൂടിയിരുന്നു. അവര്‍ ജയിലില്‍ നിന്നും ഇറങ്ങി വന്ന് ഉടനെ തന്നെ തുടങ്ങി പഴയ നിര്‍മ്മാണവും. ഇത് അറിഞ്ഞിട്ടും എക്‌സൈസിന് അനക്കമില്ല. ഇവിടെ നിന്നും 10000 ലിറ്റര്‍ സ്പിരിറ്റും അനേകം വ്യാജസ്റ്റിക്കറുകളും കുപ്പികളും കണ്ടെത്തിയിരുന്നു. ഈ സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് അത് കുപ്പികളിലാക്കി കമ്പനിയുടെ പേരും ഒട്ടിച്ചാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ അവരെ കുറിച്ചുള്ള അന്വേഷണം പിന്നീട് എക്‌സൈസ് നടത്തിയില്ല. ആ ടീം തന്നെയാകും ഇവിടെ സ്പിരിറ്റ് എത്തിക്കുന്നതും വ്യാജ വിദേശമദ്യം ഉണ്ടാക്കുന്നതും എന്ന് എക്‌സൈസും സമ്മതിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago