ഹരിതകേരളം ആശ്വാസം പകരും
സമ്പത്തിന്റെ പേരില്‍ രാജ്യം തര്‍ക്കത്തില്‍ മുഴുകിയപ്പോള്‍ വരാന്‍ പോകുന്ന ഭയാനകമായ ജൈവിക അപചയത്തെ തടുക്കാനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ വലിയ മനസ്സ് കാണിച്ചത് നമ്മുടെ കൊച്ചു കേരളം മാത്രമാണ്. രാഷ്ട്രീയവും വര്‍ഗീയവും കൂട്ടത്തിലൊരു നോട്ടും കിടന്നു പുകയുമ്പോള്‍ ജീവന്‍ സംരക്ഷിക്കേണ്ട മണ്ണിന്റെ പച്ചപ്പ് കെട്ടുപോകുന്നത് ആരും ശ്രദ്ധിച്ചില്ല.
ഈ സാഹചര്യത്തില്‍ മാലിന്യ സംസ്‌കരണം, ജൈവ കൃഷിയും വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കല്‍, കീടനാശിനി ഉപയോഗം ഇല്ലാതാക്കല്‍, വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി കേരളത്തിന് ആശ്വാസവും അഭിമാനവും പകരുന്നതാണ്.
മൊത്തം വിസ്തൃതിയുടെ 16 ശതമാനമേ നഗരം ഉള്ളൂ എങ്കിലും ആകെ ജനങ്ങളില്‍ 50 ശതമാനവും നഗരപ്രദേശങ്ങളിലാണ്. പ്ലാസ്റ്റിക്, ഇ മാലിന്യ നിര്‍മാണാവശിഷ്ടങ്ങള്‍ തുടങ്ങി സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളുടെ കൂനകള്‍ നഗരങ്ങളില്‍ കൂടുതലാണ്.
പ്രത്യേകമായി ചെയ്യാനുള്ള രീതി നടപ്പാക്കിയാല്‍ മാത്രമേ മലിനീകരണ വെല്ലുവിളിയെ നേരിടാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."