ബ്ലൂ ബ്ലാക്ക്മെയ്ലിങ് കേസിലെ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
കൊല്ലം: യുവതിക്കൊപ്പം വ്യാപാരിയുടെ നഗ്നചിത്രമെടുത്ത് പണം തട്ടിയ ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്തെ വ്യാപാരിയെ കെണിയിലാക്കി പണം തട്ടിയ കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പ്രതികളാണ് കേസില്‍ അറസ്റ്റിലായത്. സംഘം ഉപയോഗിച്ചിരുന്ന ഒന്‍പതാം പ്രതി നിസാറിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറും വ്യാപാരിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും പൊലിസ് ഇന്നലെ തിരുവനന്തപുരത്ത്
നിന്ന് പിടിച്ചെടുത്തു. ഏഴാം പ്രതി നിസാറാണ് വ്യാപാരിയുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണി പെടുത്തിയത്. ഇതിന് ശേഷം കാറിലാണ് കത്തി ഒളിപ്പിച്ചിരുന്നത്.
അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഇഷയാണ് ഫോണിലൂടെ വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് സെക്സ് റാക്കറ്റ് സംഘത്തിന്റെ തീരുമാന പ്രകാരം വ്യാപാരിയെ ഇഷ കൊല്ലത്ത് വിളിച്ച് വരുത്തിയ ശേഷം ഇരുവരും ഹോട്ടലില്‍ മുറിയെടുത്തു. ഇഷ നല്കിയ വിവരം അനുസരിച്ച് മുറിയില്‍ പ്രവേശിച്ച സംഘം ഇരുവരുടെയും നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപെടുത്തിയാണ് പണം തട്ടിയത്. പിന്നീട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്കിയതും സംഘം അറസ്റ്റിന് വഴിയൊരുങ്ങിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."